Latest NewsKeralaNewsIndia

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവുമായി സി.പി.എം

കണ്ണൂര്‍: കൂത്തുപറമ്ബ് കണ്ണവത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കെ.സുധാകരന് ബന്ധമുണ്ടെന്ന് സി.പി.എം. ആദിവാസി കോളനിയിലെ ചെറുപ്പക്കാരന്റെ കൈയില്‍ എങ്ങനെ തോക്ക് എത്തിച്ചേര്‍ന്നുവെന്നത് അന്വേഷിക്കണമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു സജീവന്‍. സജീവന്‍ വെടിയേറ്റ് വീഴുമ്ബോള്‍ മറ്റൊരാള്‍ കൂടെയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ചും അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വെങ്ങളം കോളനിക്ക് സമീപത്തെ കരിയാടന്‍ കുഞ്ഞന്റെ മകന്‍ പ്രദീപന്‍ എന്ന സജീവനാ (40)ണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടോടെ കണ്ണവം ഫോറസ്റ്റിനകത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.തോക്ക് കൈകാര്യം ചെയ്യുമ്ബോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക സൂചനകള്‍. മുഖത്ത് വെടിയേറ്റ സജീവന്റെ മൃതദേഹം പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കമിഴ്ന്ന് വീണ നിലയിലാണുണ്ടായിരുന്നത്. സമീപത്ത് നിന്ന് തിര നിറച്ച തോക്കും കണ്ടെത്തിയിട്ടുണ്ട്. തോക്കിന് ലൈസന്‍സില്ലെന്ന് പൊലീസ് പറഞ്ഞു.

also read:പുകവലി ഉപേക്ഷിക്കാന്‍ യുവാവ് കണ്ടെത്തിയ മാര്‍ഗം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button