Latest NewsKeralaNews

തസ്തികകള്‍ പിടിച്ചെടുക്കും-യുവമോർച്ച

തിരുവനന്തപുരം•സർക്കാർ സ്ഥാപനങ്ങളിലെ ഉഴിവുള്ള തസ്‌തികകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് യുവമോർച്ച തിരുവനന്തപുരം താലൂക്ക് ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.പഴവങ്ങാടി നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. മാർച്ച് താലൂക്ക് ഓഫീസിനു മുന്നിൽ എത്തുന്നതിന് മുൻപു തന്നെ യുവമോർച്ച പ്രവർത്തകർ തഹസിൽദാറെ ഉപരോധിച്ചു തുടങ്ങിയിരുന്നു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജീവ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രൻ ജില്ലാ പ്രസിഡന്റ് അനുരാജ് സംസ്ഥാന സെക്രട്ടറി രാഗേന്തു എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് തിരുവനന്തപുരം താലൂക്കിലെ 5 എല്‍.ഡി തസ്‌തികകൾ റിപ്പോർട്ട് ചെയ്തു.

You may also like: യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: കോടിയേരിയെ ആസ്ഥിയാക്കി മക്കള്‍ കച്ചവടം നടത്തുന്നു: വി.മുരളീധരന്‍

ഉഴിവുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്യാത്ത എല്ലാ ഓഫീസുകളിലേയും തസ്‌തികകൾ യുവമോർച്ച പിടിച്ചുടുക്കുമെന്നും യുവജനവഞ്ചന സർക്കാരിനെതിരെ ശക്തമായ സമരത്തിന് യുവമോർച്ച നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജീവ് പറഞ്ഞു.സംസ്ഥാന സമിതി അംഗം നിഷാന്ത്,ജില്ലാനേതാക്കളായ ചന്ദ്രകിരൻ, നന്തു,പ്രശാന്ത്‌,ശ്രീരാഗ്, ഉണ്ണിക്കണ്ണൻ, അഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button