Latest NewsNewsIndia

വിവാഹ ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം

നോയിഡ: വിവാഹ ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം. ഒരു ഫോണില്‍ സംസാരിച്ചു കൊണ്ട് മറ്റേ ഫോണില്‍ മെസേജ് അയച്ചു റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് നരേഷ് പാല്‍ (30) എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്.രാവിലെ ഒന്‍പത് മണിയോടെയാണ് കുടുംബാംഗങ്ങള്‍ നരേഷിന്റെ മരണവിവരം അറിഞ്ഞത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്ന നരേഷ് മറ്റേ കൈ ഉപയോഗിച്ച്‌ മറ്റൊരു ഫോണില്‍ മെസേജ് അയക്കുകയായിരുന്നു.

ശ്രദ്ധ തെറ്റിയപ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഞായറാഴ്ച വൈകുന്നേരും നരേഷിന്റെ വിവാഹം നടക്കാനിരിക്കുക ആയിരുന്നു.എന്നാല്‍ ഞായറാഴ്ച രാവിലെ അശ്രദ്ധമായി പാളം മുറിച്ച്‌ കടക്കവെ രാജ്യറാണി എക്സ്പ്രസ് ഇടിച്ചാണ് നരേഷ് മരിച്ചത്. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ് നരേഷ്. ഹാജഹാന്‍പൂരിലെ ഉമാ ഗാങ്വറുമായാണ് നരേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ വീട്ടുകാര്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button