ന്യൂഡല്‍ഹി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ ഹൈദരാബാദില്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രിയയ്ക്കും ഒമര്‍ ലുലുവിനും എതിരെയാണ് കേസ്. കേസെടുത്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് പ്രിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
മുസ്ലിം മതവികാരത്തെ മാണിക്യ മലരായ പൂവി എന്ന മാപ്പിളപ്പാട്ട് വൃണപ്പെടുത്തുന്നുവെന്നും ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ നിര്‍മാതാവിനും സംവിധായകനും നായികക്കും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മുംബൈയില്‍ നിന്നും ഒരാള്‍ പാട്ടിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നും കേരളത്തില്‍ മുസ്ലിങ്ങള്‍ വര്‍ഷങ്ങളായി പാടി വരുന്ന പാട്ടാണിതെന്നും സിനിമയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
Post Your Comments