CinemaNewsEntertainment

കാത്തിരിപ്പിനൊടുവില്‍ അഡാര്‍ ലവ് പ്രേക്ഷകരിലേക്ക്

 

യു ട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിക്കലിനും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് തിയറ്ററുകളിലേക്കെത്തുന്നു. ഇതിനോടകം താരങ്ങളായി മാറിയ പുതുമുഖങ്ങളുമായാണ് സിനിമയുടെ വരവ്. വാലന്റൈന്‍ വാരത്തില്‍ എത്തുന്ന ആദ്യ ചിത്രമാണ് ഒരു അഡാര്‍ ലവ്.

വിനീത് ശ്രീനിവാസന്‍ – ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് തലവര മാറി മറിഞ്ഞ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഗാനത്തോടൊപ്പം പുരികം ഉയര്‍ത്തി അതിശയിപ്പിച്ച പ്രിയ വാര്യര്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പോലും താരമായി മാറിയിരുന്നു. കൂടെ സഹാതാരങ്ങളായ റോഷന്‍ അബ്ദുല്‍ റഹൂഫും നൂറിന്‍ ശരീഫും പ്രക്ഷക പ്രീതി നേടി.

പ്ലസ്ടു വിദ്യാര്‍ഥികളുടെ പ്രണയവും സൗഹൃദവും ആണ് സിനിമ വിഷയമാക്കുന്നത്. യു ട്യൂബില്‍ റെക്കോര്‍ഡ് കീഴടക്കുന്നതിനിടെ സിനിമക്കെതിരെ എതിര്‍പ്പും ശക്തമായിരുന്നു. രംഗങ്ങള്‍ കോപ്പിയാണെന്നും പ്രിയയുടെ അഭിനയം മോശമാണെന്നും കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ സഭ്യമല്ലാത്ത സീനുകളില്‍ അഭിനയിപ്പിച്ച് സംവിധായകന്‍ ഒമര്‍ ലുലു മാര്‍ക്കറ്റ് ചെയ്യുകയാണെന്ന കുറ്റപ്പെടുത്തലുകളും സിനിമക്കെതിരെ ഉണ്ടായി. കൂടെ സാമൂഹിക മാധ്യമങ്ങളില്‍ ഡിസ്ലൈക്ക് കാമ്പെയിനും. ഇതിനെയെല്ലാം അതിജീവിച്ചാണ് അഡാര്‍ ലവിന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button