KeralaLatest NewsArticleNews

ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല ! ബസ് ഉടമകൾ സമരം പിൻവലിച്ചു ; സമരം കൊണ്ട് ലാഭമുണ്ടായത് സർക്കാരിന്

നിരവധി ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ അനശ്ചിതകാല ബസ് സമരം ഒടുവില്‍  പിൻവലിച്ചു.ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചെന്ന വാക്കോടെ ബസ് ഉടമകൾക്കും അവസാനം പിന്മാറേണ്ടി വന്നു.

ഡീസൽ വില വർദ്ധനവ് മൂലം മിനിമം ചാർജ് 8 രൂപയാക്കുക ,വിദ്യാത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അഞ്ച് ദിവസം നീണ്ടുനിന്ന ബസ് സമരം വളരെ പ്രതീക്ഷയോടെയാണ് ഉടമകൾ കണ്ടെതെങ്കിലും ഈ സമരംകൊണ്ട് നേട്ടമുണ്ടായത് കെ എസ് ആർ ടി സിക്കും സംസ്ഥാന സർക്കാരിനുമാണ്.ബസ് സമരത്തെത്തുടർന്നു കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയർന്നു.

Read also:സ്വകാര്യ ബസ്സ് സമരത്തിന്റെ കാരണം ചാര്‍ജ് വര്‍ധനവല്ല; യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ബസ്സുടമകള്‍

കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് ലഭിച്ച 7.85 കോടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായിരുന്നു. ആ വരുമാനം പിന്നീട് എട്ടുകോടിയിലെത്തിക്കാനും അധികൃതർ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കെഎസ്ആർടിസിക്ക് 7.14 കോടി രൂപയും ജൻറം ബസുകൾക്ക് 70,93,542 രൂപയും ലഭിച്ചു. 5582 ബസുകളാണു അന്ന് നിരത്തിലിറങ്ങിയത്.

ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ബസ് ഉടമകൾ കോഴിക്കോട് വെച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.കൂടിയ ബസ് ചാർജ് വീണ്ടും വർദ്ധിപ്പിക്കാനാകില്ലെന്ന് അന്ന് മന്ത്രി അറിയിക്കുകയുണ്ടായി .അവിടേയും പരാജയപ്പെട്ട ബസ് ഉടമകൾ പിന്നീട് മുമ്പോട്ട് വെച്ച ആവശ്യം വിദ്യാത്ഥികളുടെ കൺസെഷൻ നിരക്ക് അമ്പത് ശതമാനമായി വർദ്ധിപ്പിക്കുക എന്നതായിരുന്നു.ഈ ആവശ്യത്തോടെ സമരം വീണ്ടും മുമ്പോട്ട് പോയപ്പോൾ മറുവശത്ത് മുടങ്ങിയ കെ എസ് ആർ ടി സി പെൻഷൻ കൊടുത്തുതീർക്കാം എന്ന ആശ്വാസത്തിലായിരുന്നു സർക്കാർ.

അനിശ്ചിതകാല ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായത്. വ്യത്യസ്ത സംഘടനകളിലുള്ള ബസുടമകൾ തമ്മിലാണ് തർക്കം ഉണ്ടായത് . സമരം അനന്തമായി നീളുകയാണെങ്കിൽ ചെറുകിട ബസ് മുതലാളിമാരെ കാര്യമായി ബാധിക്കുമെന്നായിരുന്നു തർക്ക വിഷയം.അതോടെ ചില ബസുകൾ സമരത്തിൽ നിന്ന് വിട്ട് നിന്ന് വീണ്ടും ഓടിത്തുടങ്ങി.

ഇങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അനിശ്ചിതകാല ബസ് സമരം അഞ്ചാം ദിവസം പരിസമാപ്‌തി കുറിച്ചത് ആവശ്യങ്ങളൊന്നും നേടാതെയാണ് പകരം സ്വകാര്യ ബസ് ഉടമകൾക്കുണ്ടായത് നഷ്ടങ്ങൾ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button