തിരുവനന്തപുരം: സ്വകാര്യ ബസ്സ് സമരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബസ് ഓപ്പറേറ്റേവ്‌സ് ഫെഡറേഷന്‍. സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടല്ലെന്നും മറിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും ബസ് ഓപ്പറേറ്റേവ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Also Read : ബസ് ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് എംഎല്‍എ
സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്നും നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞതിനു പിന്നാലെയാണ് സമരകാരണം വ്യക്തമാക്കി ബസുടമകള്‍ രംഗത്തെത്തിയത്.
Post Your Comments