
ഷുഹൈബ് വധത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്‍എംപി നേതാവ് കെ കെ രമ. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന് കെ കെ രമ പറഞ്ഞു. ഈ കൊലപാതകം വഴി അനായേസന ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ സിപിഐഎമ്മിനു സാധിച്ചു.
പക്ഷേ ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ കാര്യമൊന്നും പാര്‍ട്ടി ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ സിപിഐഎം തയ്യാറാകണമെന്നും രമ ആവശ്യപ്പെട്ടു. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ ടി പി വധകേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്നും രമ പറഞ്ഞു.
Post Your Comments