ഭുവനേശ്വര്‍: ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് അഗ്നി II മീഡിയം റെയ്ഞ്ച് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി സ്ട്രാറ്റജിക്കല്‍ ഫോഴ്സസ് കമാന്‍ഡ് (എസ്‌എഫ്സി).
ഇന്ന് രാവിലെ 8.30 ഓടെയാണ് ആണവ മിസൈലിന്റെ പരീക്ഷണം നടന്നത്. 2,000 കിലോമീറ്ററിലധികം താണ്ടുവാനുള്ള ശേഷി മിസൈലിനുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. 17 ടണ്‍ ഭാരമാണുള്ള അഗ്നി II മിസൈലിന് 1,000 കിലോഗ്രാം ഭാരം വഹിക്കുവാനും കഴിയും. രണ്ട് ഘട്ടങ്ങളായുള്ള അഗ്നി II മിസൈല്‍ മികച്ച നാവിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തിയും, കൃത്യമായ നിയന്ത്രണത്തിലുമാണ് വികസിപ്പിച്ചെടുത്തതെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.കടന്നാക്രമണങ്ങളില്‍ രാജ്യത്തിന് തന്ത്രപരമായ പ്രതിരോധിക്കാൻ അഗ്നി II മിസൈല്‍ സഹായകമാകും.
read more:മൂന്ന് വയസിനുള്ളില്‍ ഇവള്‍ കീഴടക്കിയത് നിരവധി സ്റ്റേജുകള്‍ ; ചിത്രങ്ങള്‍ കാണാം
Post Your Comments