
മൂന്ന് വയസുള്ള മകളെ സൗന്ദര്യ റാണി ആക്കാന്‍ മാസം 500 ഡോളറാണ് ഈ അമ്മ ചെലവഴിച്ചത്. മകളിപ്പോള്‍ സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്. 32കാരിയായ ആലി പൈപ്പര്‍ ആണ് മൂന്ന് വയസുകാരിയായ റൂബിയെ സൗന്ദര്യ റാണിയാക്കി മാറ്റിയത്.ഒന്നാം വയസുമുതല്‍ റൂബി സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്.
മാഞ്ചസ്റ്ററില്‍ താമസമാക്കിയ ആലിയും കുടുംബവും മകളുടെ ഇഷ്ടവിനോദത്തിനായി ചെലവഴിക്കുന്നത് 500 ഡോളറാണ്. റൂബിക്ക് സൗന്ദര്യ മത്സരങ്ങള്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങള്‍ അവളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുവെന്ന് അമ്മ പറയുന്നു.
ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലൂടെയാണ് കുട്ടികള്‍ക്കുള്ള സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. റൂബിയെ അതുപൊലൊരു താരമായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഒട്ടുമടിക്കാതെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ആലി പറയുന്നു. മേക്കപ്പുകളോ മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളോ മകള്‍ക്ക് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആലി പറഞ്ഞു.
വസ്ത്രങ്ങള്‍ക്കും പ്രവേശനത്തിനുമായാണ് 500 ഡോളര്‍ ചെലവ്. വസ്ത്രങ്ങളും അവള്‍ക്ക് ചേരുന്നതാണെങ്കില്‍ വില നോക്കാതെ വാങ്ങാറുണ്ടെന്നും റൂബിയുടെ അമ്മ വ്യക്തമാക്കുന്നു.
Post Your Comments