Latest NewsNewsIndia

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിക്ക് വധശിക്ഷ

ചെന്നൈ: ആറ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വിധി.ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ദസ്വന്ത് എന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി പ്രതി വീട്ടിൽ എത്തുകയും കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ഒച്ചവെച്ചതോടെ കുട്ടിയെ കൊലപ്പെടുത്തിയ ഇയാൾ മൃതദേഹം ഒരു ദിവസം സൂക്ഷിക്കുകയും പിന്നീട് പാലത്തിനടിയിൽ ഒളിപ്പിക്കുകയും,പിന്നീട് കത്തിക്കുകയുമായിരുന്നു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യത്തില്‍ ഇറങ്ങി സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസുണ്ട്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും എതിരായ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.

read more:സ്വകാര്യ ബസ് സമരം ഏറ്റവും ഗുണകരമായത് പോക്കറ്റടി സംഘത്തിന്

shortlink

Related Articles

Post Your Comments


Back to top button