
ചെന്നൈ: ബിരിയാണി ഉണ്ടാക്കുന്നതിനായി ഹോട്ടലിൽ പിടിച്ചുവെച്ച 25 പൂച്ചകളെ പോലീസ് രക്ഷപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. ചെന്നൈ നഗരത്തോടുചേര്‍ന്ന തിരുമുല്ലൈവോയല്‍ നഗരത്തിലെ റോഡരികിലെ ഹോട്ടലില്‍ നിന്നുമാണ് പൂച്ചകളെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ഹോട്ടലുകളിൽ ബിരിയാണി ഉണ്ടാക്കുന്നതിനായി വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന പൂച്ചകളാണ് ഇവയെന്ന് പോലീസ് അറിയിച്ചു. പൂച്ചയെ കാണാനില്ലെന്ന് നിരന്തരമായ് പരാതികൾ വന്നതോടെയാണ് പോലീസ് സംഭവത്തെ മറ്റൊരു തലത്തിൽ അന്വേഷിച്ചത്.
ഇതോടെയാണ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. പൂച്ച ഇറച്ചിക്കാരെന്ന വ്യാജേന ഹോട്ടലുകാരെ സമീപിച്ചപ്പോഴാണ് കാണാതായ പൂച്ചകള്‍ക്ക് എന്തുപറ്റിയെന്ന് അറിയാന്‍ കഴിഞ്ഞത്. രക്ഷപ്പെടുത്തിയ പൂച്ചകളെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
read more:സുഹൃത്തുക്കളുമൊത്ത് കുളിക്കാന്‍ പുഴയിൽ എത്തിയ യുവാവ് മുങ്ങി മരിച്ചു
Post Your Comments