ഛത്തീസ്ഗഡ്: 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കറാണ് ഇവരെ സസ്‌പെന്റെ ചെയ്തത്. ഛത്തീസ്ഗഡിലാണ് സംഭവം. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ പ്രതിഷേധിച്ചതിനാണ് ഇവരെ സസ്‌പെന്റെ ചെയ്തത്.
നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച കേസിലെ പ്രതി നീരവ് മോദിയുടെ ബിസിനസ് പാര്‍ട്നറെ ഛത്തീസ്ഗന്ധില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. റിയോ ടിനോ ഗ്രൂപ്പാണ് നിക്ഷേപത്തിന് ക്ഷണം ലഭിച്ചത്. ഇതാണ് പ്രതിഷേധത്തിന്റെ കാരണം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം നടത്തി. തുടര്‍ന്നാണ് സ്പീക്കര്‍ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത്.
Post Your Comments