YouthWomenLife Style

പാദങ്ങള്‍ പൂ പോലെയാകാന്‍ ഇതുമാത്രം ട്രൈ ചെയ്താല്‍ മതി

സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പ്രധാനമായും മുഖത്തിന്റെയും മുടിയുടെയുമൊക്കെ അഴക് കാത്തുസൂക്ഷിക്കാന്‍ ആയിരിക്കും കൂടുതല്‍ സമയം ചെലവഴിക്കുക. എന്നാല്‍, അത്രതന്നെ സമയം ചെലവഴിച്ചില്ലെങ്കിലും നമ്മുടെ കൈയുടെയും കാലിന്റെയും സൌന്ദര്യം കാത്തു സൂക്ഷിക്കാനും അല്പസമയം നീക്കി വെയ്ക്കണം. പെഡിക്യൂറും മാനിക്യൂറും ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ കയറി ഇറങ്ങാന്‍ സമയം ലഭിക്കാത്തതാണ് ഒരു പ്രധാന കാരണം. എന്നാലിനി വിഷമിക്കേണ്ട. പാദങ്ങള്‍ക്ക് പെഡിക്യൂര്‍ ട്രീറ്റ്‌മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും. ഈ ഒന്‍പത് കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്താല്‍ പൂ പോലെ പാദങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തം.

ആദ്യം തന്നെ പാദങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന നെയില്‍ പോളിഷ് നീക്കം ചെയ്യുക. നഖങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം ഒരു നെയില്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടിയൊതുക്കാം. ത്വക്കിനോട് ചേര്‍ന്ന ഭാഗം അധികം ഇറക്കി വെട്ടാതെ സൂക്ഷിക്കണം. കാരണം മുറിവുണ്ടാകുന്നത് അഴുക്കും അണുക്കളും നഖങ്ങളില്‍ അടിയുന്നതിനും കുഴിനഖം ഉണ്ടാകുന്നതിനും കാരണമായേക്കാം.

Also Read : കൈകള്‍ക്ക് മാത്രമല്ല; കാലിനും അഴകായി മൈലാഞ്ചി

ഇനി ഒരു ബേസണിലോ ടബ്ബിലോ അല്‍പ്പം ചൂടുള്ള വെള്ളമെടുക്കുക. ഇതില്‍ അല്‍പ്പം ഷാംപൂവും കല്ലുപ്പും കൂടി ഉപയോഗിക്കാം. എന്നാല്‍ പാദചര്‍മ്മത്തിന് ഏറ്റവും ഉത്തമം ഇന്തുപ്പ് ഉപയോഗിക്കുന്നതാണ്. ഇത് ചര്‍മ്മ മൃദുവാകുന്നതിനും കണങ്കാലിനും മറ്റുമുള്ള വേദന കുറയ്ക്കുന്നതിനും എല്ലാം സഹായകരമാണ്.

ഒരു നാരങ്ങയുടെ നീരും ഒന്നോ രണ്ടോ തുള്ളി ഷാംപൂവും വെള്ളത്തില്‍ യോജിപ്പാക്കാം. ഇനി കണകങ്കാല്‍ വരെ മുങ്ങുന്ന തരത്തില്‍ പാദങ്ങള്‍ വെള്ളത്തില്‍ മുക്കി വച്ച് സുഖപ്രദമായ രീതിയില്‍ ഇരിക്കാം. 15 മുതല്‍ 20 മിനുട്ട് വരെ അല്‍പ്പം റിലാക്‌സ് ചെയ്‌തോളൂ. അതിനു ശേഷം കാല്‍പ്പാദങ്ങള്‍ ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് തുടയ്ക്കണം. ഇനി ചര്‍മ്മത്തിലുപയോഗിക്കുന്ന ഏതെങ്കിലും നല്ല ക്രീമുപയോഗിച്ച് കാല്‍പ്പാദം മസാജ് ചെയ്യാം.

ഇനി ഒരു പ്യൂമിക് സ്‌ടോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ സ്‌ക്രബ്ബ് ചെയ്യണം. മൃത കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും വരണ്ട ചര്‍മ്മം അകലുന്നതിനും ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും ഇത് സഹായകരമാണ്. മൃതകോശങ്ങള്‍ സമയാസമയം നീക്കം ചെയ്തില്ലെങ്കില്‍ തുക്കിന്റ മാര്‍ദ്ദവം നഷ്ടപെടുന്നതിന് അത് കാരണമാകുകയും വിണ്ടു കീറല്‍ ഉണ്ടാവുകയും ചെയ്യും. നഖങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന സ്‌ക്രബ്ബുകളും വിപണിയില്‍ ലഭ്യമാണ്. അതുപയോഗിച്ച് നഖങ്ങള്‍ സ്‌ക്രബ്ബ് ചെയ്ത ശേഷം പാദങ്ങളിലെ ക്രീമും സ്‌ക്രബ്ബുമെല്ലാം തുണികൊണ്ട് തുടച്ചു നീക്കം ചെയ്യണം.

Also Read : വിണ്ടു കീറിയ കാലിന് മൂന്ന് സ്‌റ്റെപ്പിലൂടെ പരിഹാരം

ഇനി സ്‌ക്രബ്ബ് ഉപയോഗിച്ച് ഉപ്പൂറ്റിയും കണങ്കാലും ഉള്ളങ്കാലും വൃത്തിയാക്കാം. പാദങ്ങളുടെ വശങ്ങളും വിരലുകള്‍ക്കിടയിലുള്ള ഭാഗങ്ങളും വൃത്തിയാക്കാന്‍ മറക്കരുത്. ഇനി കാലുകള്‍ വെള്ളമുപയോഗിച്ച് കഴുകാം. ഇനി ആണ് പെഡിക്യൂറിന്റ അവസാന പടി. ചര്‍മ്മത്തിന് പുത്തനുണര്‍വ്വേകാന്‍ കാല്‍പ്പാദം 10 മിനുടോളം മോയ്ചറൈസിങ്ങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. ടവ്വല്‍ ഉപയോഗിച്ച് ക്രീം നീക്കം ചെയ്ത ശേഷം പുതിയ നെയില്‍ പോളിഷിട്ട് നഖങ്ങള്‍ സ്‌ടെലാക്കിക്കോളു. ആരും കൊതിക്കുന്ന കാല്‍പ്പാദങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button