കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾ ഒളിച്ചിരുന്നതും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയിൽ തന്നെയെന്ന് കണ്ടെത്തൽ. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തുന്നുവെന്ന് അറിഞ്ഞ എം.വി.ആകാശും രജിൻരാജും ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു. പിറ്റേന്നു രാവിലെ അവർ മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
അതേസമയം, പരോളിലായിരുന്ന ടിപി കേസ് പ്രതികൾക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു പോലീസിന്റെ നിഗമനം.അതിനിടെ, ഷുഹൈബിന്റെ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലുമടക്കമുള്ള സംഭവങ്ങളുമായി പത്തുപേർക്കു നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കൊലപാതകമെന്നു പ്രതികൾ വെളിപ്പെടുത്തി. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകി.
സിപിഎമ്മിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന സൈബർ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബിന്റെ കൊലപാതകത്തോടെ കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ ഇതുവരെയില്ലാത്ത പ്രകോപനമാണ് ഉണ്ടായിട്ടുള്ളത്. പരസ്പരം ആരോപണം ഉന്നയിക്കുകയും ഒരുമിച്ച് വേദി പങ്കിടുകപോലും ചെയ്യാത്തവര്‍ ഇപ്പോള്‍ ഒരുമിച്ച് സമരവുമായി മുന്നോട്ട് നീങ്ങുകയാണ്. അതേ സമയം സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പിടികൂടിയ പ്രതികള്‍ ഡമ്മി പ്രതികളാണെന്ന് തങ്ങള്‍ക്കും സംശയമുണ്ടെന്ന് അവര്‍ പറയുന്നു.
യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് സിപിഐ.(എം). നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിച്ചു കഴിഞ്ഞ മുഴക്കുന്നിലെ മുടക്കോഴി മലയില്‍ തന്നെയാണ് ആദ്യം പ്രതികള്‍ ഒളിച്ചത്. പൊലീസ് തിരച്ചിലില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. അതിനിടയിലാണ് ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും പൊലീസില്‍ കീഴടങ്ങിയത്.
Post Your Comments