പകലുള്ളതിനേക്കാൾ കൂടുതൽ അപകടങ്ങൾ രാത്രിയിൽ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ രാത്രിയിൽ വാഹനമോടിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ വേഗത കൂട്ടുന്നതിന് പകരം ശ്രദ്ധയോടെ വണ്ടിയോടിക്കുകയാണ് വേണ്ടത്. കൂടാതെ ഊടുവഴികളിലൂടെയും മറ്റും പോകുന്നതിന് പകരം നേര്‍വഴിയിലൂടെ മാത്രം സഞ്ചരിക്കാനും ശ്രദ്ധിക്കണം. എതിരെ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം കണ്ണിലേക്കടിച്ചു കയറുന്നത് ഡ്രൈവറില്‍ അസ്വസ്ഥതയുണ്ടാക്കും. വളവുകളിലും മറ്റും ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്തുപയോഗിച്ചാല്‍ എതിരെ വരുന്നവര്‍ക്കും അത് മുന്നറിയിപ്പു നല്‍കും.
Read Also: വിദഗ്ധ ചികിത്സയ്ക്കായി മനോഹര്‍ പരീക്കറെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന് സൂചന
ആഴ്ചയിലൊരിക്കലെങ്കിലും എല്ലാ ലൈറ്റുകളും, വിന്‍ഡോയും വൃത്തിയാക്കുക. വൃത്തിയാക്കാത്ത ലൈറ്റുകള്‍ 90 ശതമാനംവരെ കാര്യക്ഷമത കുറക്കും. മഴയത്ത് വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടു യാത്ര ചെയ്യുക.റിയര്‍വ്യൂ മിററുകള്‍ റോഡില്‍ വ്യക്തമായി വെളിച്ചം പതിക്കുന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്യണം.
രാത്രിയാത്ര ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കണ്ണുകള്‍ക്ക് ആയാസമുണ്ടാകാതെ വേണം സഞ്ചരിക്കാന്‍. വിന്‍ഡോ അടയ്ക്കാതെ ഡ്രൈവ് ചെയ്യുമ്പോള്‍മാത്രം കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ ഉറക്കം വരികയെന്നത് സ്വാഭാവികമാണ്. ഉറക്കം വരികയാണെങ്കില്‍ ഉടന്‍ വാഹനം പാര്‍ക്ക് ചെയ്ത് അല്‍പനേരം വിശ്രമിച്ചശേഷം യാത്ര തുടരുക.
Post Your Comments