ചെന്നൈ: മലായാളി താരം മുഹമ്മദ് റാഫി അവസാന നിമിഷം നേടിയ ഗോളില്‍ ജംഷദ്പൂര്‍ എഫ്സിക്ക് എതിരെ ചെന്നൈന് എഫ്സിക്ക് സമനില. റാഫി ഗോള്‍ നേടിയതോടെ മത്സരം 1-1 ന് സമനിലയിലാവുകയായിരുന്നു.
വെല്ലിങ്ടണ്‍ പ്രിയോറിയാണ് 33മത്തെ മിനുറ്റില്‍ ജംഷദ്പൂരിനായി ഗോള്‍ നേടിയത്. കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെ 88-ാം മിനിറ്റില്‍ റാഫി ചെന്നൈയിനെ ഒപ്പമെത്തിക്കുകയായിരുന്നു.
ഇനി ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍ ഇങ്ങനെയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജംഷദ്പൂര്‍ ഒന്നിലെങ്കിലും തോര്‍വി വഴങ്ങണം. അവരുടെ മത്സരങ്ങള്‍ ഇനി ശക്തരായ ഗോവയ്ക്കും ബാംഗ്ലൂരിനും എതിരെയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചാല്‍ മാത്രം പോര, ഗോവ ഒരു കളിയില്‍ തോല്‍ക്കുകയും ചെയ്യണം. 23 ന് ചെന്നൈയ്ക്ക് എതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Post Your Comments