KeralaLatest NewsNews

പിണറായി ഇപ്പോഴും പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു: അടിയന്തിര ഇടപെടലിനായി യെച്ചൂരിക്ക് സുധാകരന്റെ കത്ത്

കണ്ണൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന്റെ കത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സുധാകരൻ യെച്ചൂരിക്ക് കത്തയച്ചത്. പാര്‍ട്ടി സെക്രട്ടറിയായി മാത്രം പ്രവര്‍ത്തിക്കുന്ന പിണറായി വിജയനില്‍ നിന്ന് നിതി പ്രതീക്ഷിക്കുന്നില്ലെന്നും, ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും കത്തില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും, പ്രവര്‍ത്തകരേയും നിലയ്ക്കു നിര്‍ത്താന്‍ അഖിലേന്ത്യ നേതൃത്വം തയാറാകണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ലോകത്ത് നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ച്‌ പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ലെന്നും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button