Latest NewsKeralaNews

കണ്ണൂര്‍ കശ്മീര്‍ പോലെയായി മാറുകയാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രൊഫ. നിര്‍മ്മല്‍ കുമാര്‍ സിംഗ്

തിരുവനന്തപുരം: കണ്ണൂര്‍ കശ്മീര്‍ പോലെയായി മാറുകയാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രൊഫ. നിര്‍മ്മല്‍ കുമാര്‍ സിംഗ്. കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലയാണ് കണ്ണൂര്‍ എന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലീഗല്‍ സെല്‍ സംഘടിപ്പിച്ച ‘രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ അതിര്‍ത്തിയില്‍ കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ കൊല്ലപ്പെടുന്നു. തീവ്രവാദികള്‍ കണ്ണൂര്‍ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണ്. ഇതിനെ തടയാന്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങള്‍ ഒന്നിക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവര്‍ത്തനമാണ്.

ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കി ഭരിക്കാന്‍ തുടങ്ങിയതോടെ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. സദ്ഭരണം എന്ന ആശയത്തിന് വേണ്ടിയാണ് ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കിയത്. ബിജെപിയുമായി ചേര്‍ന്നതോടെ പിഡിപിയും ദേശീയധാരയിലേക്ക് എത്തി. യുവാക്കള്‍ ധാരാളമായി തീവ്രവാദ പാത ഉപേക്ഷിക്കാന്‍ തയ്യാറായി. തോക്ക് കൊണ്ട് സംസാരിച്ചിരുന്നവര്‍ ഇപ്പോള്‍ നാക്ക് കൊണ്ട് സംസാരിക്കാന്‍ തുടങ്ങിയതും നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ കെ ആര്‍ രാജഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് കെ വി രാജശേഖരന്‍ വിഷയം അവതരിപ്പിച്ചു. പദ്മഭൂഷന്‍ നേടിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെ മന്ത്രി ആദരിച്ചു. കശ്മീര്‍ കാര്‍ഷിക വികസന ബോര്‍ഡ് ഉപാധ്യക്ഷന്‍ ദല്‍ജിത് സിംഗ് പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button