Latest NewsKeralaNews

സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നടപടി. സർക്കാർ, സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. മാത്രമല്ല പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. ഗതാഗത കമ്മിഷണർ ഇതു സംബന്ധിച്ച് ആർടിഒമാർക്കു നിർദേശം നൽകി. മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോടു നേരത്തെ ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ ആവശ്യപ്പെട്ടിരുന്നു.

read also: സ്വകാര്യ ബസുടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

ഇന്നലെ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ചർച്ച പരാജയപ്പെടാൻ കാരണം വിദ്യാർഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാത്തതാണ്. വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ലെന്നും മിനിമം ചാർജ് കഴിഞ്ഞു തുടർന്നു വരുന്ന ഫെയർ സ്റ്റേജുകളിൽ മറ്റു യാത്രക്കാർക്കായി നിലവിൽ വർധിപ്പിച്ച മിനിമം ചാർജിന്റെ 25% കൂട്ടാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button