
ബര്‍ലിന്‍ : കാറിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൂര്‍ണമായും നഗ്നമായ രീതിയിലാണ്. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലാണ് സംഭവം. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങിനെ. ഒരു വ്യാപരസ്ഥാപനത്തിന് പിന്നിലെ ഗാരേജിലായിരുന്നു കാര്‍. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇവര്‍ കാര്‍ സ്റ്റാര്‍ട്ടിംഗിലിട്ട ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് ക്ഷീണിതരായി ഉറങ്ങുകയും ചെയ്തു. കാര്‍ ഓഫാക്കാന്‍ മറന്നിരുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് എന്ജിന് ചൂടാവുകയും പുക വമിച്ച് അതിന്റെ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ലോക്ക് ചെയ്ത കാറില്‍ മരണപ്പെടുകയുമായിരുന്നു.
39 കാരനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കാര്‍ കണ്ടെത്തുന്നത്. ആക്രമണത്തിന്റെയടക്കം അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments