Latest NewsNewsIndia

നീരവ് മോദിയെ തട്ടിപ്പുകാരനായി വളരാന്‍ അനുവദിച്ചത് കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള അടുത്ത ബന്ധം, എന്നിട്ടും ബിജെപിയെ പഴിചാരാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്തിന്?

ന്യൂഡല്‍ഹി: നീരവ് മോദിയും സംഘവും പഞ്ചാബ് നാഷണല്‍ ബാങ്കില്‍(പി എന്‍ബി) നിന്നും നടത്തിയത് കോടികളുടെ തട്ടിപ്പാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഏഴ് ബാങ്കുകളെയാണ് മോദി കബളിപ്പിച്ചത്. പിഎന്‍ബിയുടെ ജാമ്യരേഖ നിയമ വിരുദ്ധമായി സംഘടിപ്പിച്ച് വിവിധ ബാങ്കുകളുടെ വിദേശ ശാഖകളില്‍ നിന്നുംഹ്രസ്വകാല വായ്പകള് എടുത്തായിരുന്നു തട്ടിപ്പ്. നീരവ് മോദിയെ പോലെ ഒരു വലിയ തട്ടിപ്പുകാരനെ സഹായിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നതാണ് ഇപ്പോള്‍ ചൂടേറിയ ഒരു ചര്‍ച്ചാ വിഷയം.

നീരവ് മോദിയെ സഹായിച്ചത് ബിജെപിയാണെനന്നായിരുന്നു കോണ്‍ഗ്രസ്സ് ആരോപണം. എന്നാല്‍ ഈ ആരോപണത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് നേതാക്കളും നീരവ് മോദിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തെത്തിയിരിക്കുകയാണ്. ഇതോടെ നീരവ് മോദിയുടെ പേരിലുള്ള രാഷ്ട്രീയ പോര് മുറുകിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളുമായി വന്‍ തട്ടിപ്പു നടത്തിയ നീരവ് മോദിക്ക് ബന്ധമുണ്ടെന്നുള്ള തെളിവുകളാണ് പുറത്തെത്തുന്നത്. 2013 യുപിഎ ഭരണകാലത്ത് ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നെന്നും എന്നാല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ യാതോരുവിധത്തിലുമുള്ള നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും മാത്രമല്ല കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീരവിന്റെ ഗീതാഞ്ജലി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തെന്നും ആരോപണം ഉയരുന്നുണ്ട്.

നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് കോണ്‍ഗ്രസ്സ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ ഭാര്യയുടെ കെട്ടിടത്തിലായിരുന്നു വെന്ന് പ്രതിരോധ മന്ത്രി നിര്‍മല ശ്രീരാമന്‍ പറഞ്ഞിരുന്നു. നീരവിന്റെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള ഫയര്‍ സ്റ്റാര്‍ ഡയമണ്ട് എന്ന കമ്പനിയില്‍ സിംഗ്വിയുടെ ഭാര്യ അനിത 2002 മുതല്‍ പങ്കാളിയാണെന്നും ഡയറക്ടര്‍ പദവിയാണ് അവര്‍ വഹിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു. നീരവ് മോദി രാജ്യം വിട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്കാരെ രാജ്യം വിടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അവരെ പിടികൂടാന്‍ ശ്രമിക്കുകയാണെന്നും നിര്‍മല വ്യക്തമാക്കിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് നീരവ് മോദിയില്‍ നിന്നും സിംഗ്വിയുടെ ഭാര്യ വജ്രാഭരണങ്ങള്‍ വാങ്ങിയതായി തെളിഞ്ഞത്‌. ഒന്നര കോടിയുടെ വജ്രം വാങ്ങിയെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. അതും നികുതി വെട്ടിപ്പിലൂടെ. ഇതോടെ നീരവ് മോദിയും സിംഗ്വിയുടെ ഭാര്യയുമായി ബന്ധമുണ്ടെന്ന വാദത്തിന് ആക്കം കൂടിയിരിക്കുകയാണ്.

അതേസമയം ഇവയെല്ലാം മറച്ചുവച്ച് നീരവ് മോദി വിഷയത്തില്‍ നനരേന്ദ്ര മോഡിക്കെതിരെ വന്‍ ആരോപണങ്ങളാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം ഉപേക്ഷിച്ച് വിശദീകരണം നല്‍കണം. 11,400 കോടിയുടെയല്ല, ചുരുങ്ങിയത് 22,000 കോടിയുടെ ക്രമക്കേടെങ്കിലും നടന്നിട്ടുണ്ട്. 2016 നവംബര്‍ എട്ടിനാണ് തട്ടിപ്പ് ആരംഭിച്ചത്. അന്ന് മോഡി പണം മുഴുവന്‍ ബാങ്കിലിട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ അത് മോഷ്ടിച്ചു.- രാഹുല്‍ ഗാന്ധി ആരോപിച്ചു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി തള്ളുന്നുണ്ടെങ്കിലും തെളിവുകള്‍ രാഹുലിനും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും എതിരാണ്. ഇത് മറച്ചു വെച്ചാണ് രാഹുല്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പലഭാഗങ്ങളില്‍ നിന്നുമുള്ള അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button