കുന്നംകുളം: തൃശൂര്‍-കുന്നംകളം റോഡിലെ ചൂണ്ടല്‍പാടത്ത് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.റോഡിൽനിന്നും 250 മീറ്റര്‍ അകലെ വയലില്‍ രണ്ടിടത്തായാണ് മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആടിനെ തീറ്റക്ക് കൊണ്ടുപോയവരാണ് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടത്. രണ്ട് കാലുകള്‍ ഒരിടത്തും തലയോട്ടിയും കഴുത്തിന് താഴെയുള്ള ഭാഗവും ഇടതു കൈയ്യും മറ്റൊരിടത്തുമായാണ് കണ്ടത്.കാലിന്റെ അവശിഷ്ടങ്ങള്‍ പാതി കത്തിയ നിലയിലാണ്.
പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കുന്നംകുളം എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്, സി.ഐ സി.ആര്. സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സംഘം എത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Read also:ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി കത്തിച്ച ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിെന്റ പ്രാഥമിക നിഗമനം. കാരണം, വയലിലെ ഉണങ്ങിയ പുല്ല് വന്‍തോതില്‍ കത്തിയിട്ടില്ല. അവിടെ ഇട്ട് കത്തിച്ചതാണെങ്കില്‍ തീ ആളിക്കത്തുകയും അത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുകയും ചെയ്തേനെ. പുരുഷന്റെ ശരീരമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Post Your Comments