![](/wp-content/uploads/2018/01/COMMON-IMAGE-FOR-BREAKING-THUMBNAIL-4.png)
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍. ഇന്നലെ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ആരെയൊക്കെയാണ് കസ്റ്റഡിയിലെടുത്തതെന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.
അതേ സമയം പോലീസ് അന്വേഷണത്തിനെതിരെ വ്യാപകമായി ആരോപണം ഉയരുന്നുണ്ട്. സംഭവം അറിഞ്ഞിട്ടും ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. മന്ദഗതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് കൂടുതല്‍ പേര് കസ്റ്റഡിയിലെന്ന വിവരം പുറത്തെത്തുന്നത്.
Post Your Comments