ന്യൂഡല്‍ഹി•ബലാത്സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ പ്രമുഖ ഹിന്ദി വാര്‍ത്താ ചാനല്‍ എഡിറ്റര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2016 ലാണ് യുവതി എഡിറ്ററെ പരിച്ചപ്പെടുന്നത്. തുടര്‍ന്ന് ചാനലില്‍ ജോലി വാഗ്ദാനം ചെയ്യുകയും 2017 ഏപ്രിലില്‍ യുവതി ചാനലില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ വിവാഹവാഗ്ദാനം ചെയ്ത് എഡിറ്റര്‍ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തന്നാണ് യുവതിയുടെ പരാതി.
സംഭവം പോലീസില്‍ പരാതിപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് എഡിറ്റര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
You may also like: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിംഗ് പറഞ്ഞു. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് യുവതി പരാതി നല്‍കിയത്. ശനിയാഴ്ച യുവതിടെ മൊഴി രേഖപ്പെടുത്തി. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സിംഗ് പറഞ്ഞു.
ജൂണ്‍ 9 ന് യുവതിയെ എഡിറ്റര്‍ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി തവണ പീഡനം ആവര്‍ത്തിച്ചതായും യുവതിയുടെ പരാതിയെ ഉദ്ധരിച്ചുകൊണ്ട് സിംഗ് പറഞ്ഞു.
ആഗസ്റ്റ് 26 ന് മധ്യ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും ഉടനെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എഡിറ്റര്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികള്‍ ഉണ്ടെന്നുമുള്ള സത്യം യുവതി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു.
യുവതി കേസ് കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എഡിറ്റര്‍ യുവതിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയാതായും യുവതി ആരോപിക്കുന്നു. തെളിവിനായി ഇരുവരും തമ്മുലുള്ള വാട്സ്ആപ്പ് സംഭാഷണവും യുവതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും സിഗ് പറഞ്ഞു.
എഡിറ്റര്‍ അദ്ദേഹത്തിന്റെ തന്നെ പേരില്‍ മുറി ബുക്ക് ചെയ്തിരുന്നതായി ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എ.സി.പി പറഞ്ഞു.
അതേസമയം, യുവതി തന്റെ കമ്പനിയില്‍ ജോലി ചെയ്തിട്ടില്ലെന്നും, ഒരിക്കലും അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും എഡിറ്റര്‍ പ്രതികരിച്ചു. തനിക്കെതിരായ ബലാത്സംഗം ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണ്. പോലീസ് കേസ് അന്വേഷിക്കുകയാണ്. സത്യം പുറത്തുവരുമെന്നും എഡിറ്റര്‍ പറഞ്ഞു.
Post Your Comments