തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനശ്ചിതകാല ബസ് സമരം ഇന്ന് അഴസാനിച്ചേക്കും. മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസ് ഉമകള്‍ ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച ബസുടമാസംഘത്തിന് അനുമതി നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വൈകീട്ട് നാലു മണിക്കാണിത് കൂടിക്കാഴ്ച.
തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ് ഉടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനയില്‍ തൃപ്തരാകാതെയാണ് സമരം തുടരുന്നത്. ബസ് ചാര്‍ജ് ഇനി കൂട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
Post Your Comments