തിരുവനന്തപുരം: വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്കും പോലീസിലും വനിതാ കമ്മീഷനിലും പരാതി. പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശശീന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്.
സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.
Read Also: ആഗോള ഹാക്കിംഗ് ക്യാമ്പയിന് പിന്നിലും ‘ചങ്കിലെ ചൈന’?: പുറത്തുവരുന്നത് നിര്‍ണായക തെളിവുകള്‍
Post Your Comments