Latest NewsNewsInternational

പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് നാല് വധശിക്ഷ

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന്‍ അലി(23)ക്ക് നാല് വധശിക്ഷ വിധിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കോടതി വിധി. പാക്കിസ്ഥാനില്‍ ഏറെ ജനരോഷം സൃഷ്ടിച്ച കേസിലെ വിചാരണ വെറും നാലു ദിവസം കൊണ്ട് പൂര്‍ത്തിയായി.

മറ്റ് എട്ടു പെണ്‍കുട്ടികളെ കൊന്നകേസിലും ഇമ്രാന്‍ അലി വിചാരണ നേരിടുകയാണ്. കോടതിവിധിയില്‍ സംതൃപ്തിയുണ്ടെന്നും പൊതുമധ്യത്തില്‍ പരസ്യമായി ശിക്ഷനടപ്പാക്കണമെന്നും കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തീര്‍പ്പുകല്‍പ്പിച്ച് നീതിന്യായ ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ഭീകരവിരുദ്ധ കോടതി ജഡ്ജ് സജാദ് ഹുസൈന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button