മഹാരാഷ്ട്ര: രാജ്യത്തെ വ്യോമയാന മേഖല വന്‍ കുതിപ്പിന്റെ പാതയിലാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ കമ്പനികള്‍ 900 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് മേഖലയുടെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലും ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിന്റെ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
450 ലേറെ വിമാനങ്ങളാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 900 പുതിയ വിമാനങ്ങള്‍കൂടി വരുന്നതോടെ വിമാനങ്ങളുടെയെണ്ണം മൂന്നിരട്ടിയായി വര്‍ധിക്കും. ഹവായ് ചെരിപ്പ് ധരിക്കുന്നവര്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യാത്രാ സൗകര്യവും വിനോദസഞ്ചാരവും പുരോഗതിയും കൊണ്ടുവരാന്‍ വ്യോമയാന മേഖലയിലെ പുരോഗതിക്ക് കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments