കണ്ണൂര്‍: രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ അടയാളപ്പെടുത്തി കാലിബ്രേഷന്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ വിമാനത്താവളത്തിന്റെ സിഗ്‌നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന കാലിബ്രേഷന്‍ വിമാനം വിജയകരമായി പറന്നു. ബെംഗളുരുവില്‍ നിന്ന് ഇന്നലെ രാവിലെ പത്തോടെയാണു കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലെത്തിയത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍പ്പെട്ട ചെറിയ വിമാനമാണ്.
read also: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സൗരോര്‍ജ പ്ലാന്റ്
ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്‌നി റേഞ്ച് (ഡിവിഒആര്‍) എന്ന സിഗ്‌നലിങ് ഉപകരണത്തിന്റെ ക്ഷമത പരിശോധിച്ചു കാര്യക്ഷമമവും തൃപ്തിരവുമാണെന്നു വിലയിരുത്തിയ ശേഷം 12.40നു വിമാനം തിരികെ പോയി. പരിശോധന നടത്തിയത് അയ്യായിരത്തോളം അടി ഉയരത്തില്‍ രണ്ടു മണിക്കൂറോളം വട്ടമിട്ടു പറന്നാണ്.
സിഗ്‌നല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയായതോടെ വ്യോമയാന റഡാറില്‍ കണ്ണൂരിന്റെ സ്ഥാനം കാണാന്‍ കഴിയും. പരീക്ഷണ പറക്കലിന്റെ ഘടന അള്‍ട്ടീമീറ്റര്‍ മാപ്പില്‍ രേഖപ്പെടുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ എയര്‍ ട്രാഫിക് ഡിജിഎം ജി.പ്രദീപിന്റെ നേതൃത്വത്തിലാണ് ഡിവിഒആര്‍ കാലിബ്രേഷന്‍ നിരീക്ഷിച്ചത്.
Post Your Comments