കോഴിക്കോട്: വി ടി ബൽറാമിനെതിരെ വിജിലൻസിന്റെ ത്വരിതാന്വേഷണം. സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ചാണ് അന്വേഷണം.പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം. 75 ലക്ഷം മുടക്കിയാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും കോണ്ക്രീറ്റുകള് അടര്‍ന്നു വീഴുകയും സീലിങ്ങിലും ചുവരുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നുമാണ് ആരോപണം. ഈ കെട്ടിട നിർമ്മാണത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നാരോപിച്ചാണ് വിജിലൻസ് അന്വേഷണം.
Post Your Comments