Latest NewsKeralaNews

അക്രമ രാഷ്ട്രീയത്തെ അപലപിച്ച് വെങ്കയ്യ നായിഡു

കോഴിക്കോട്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ അപലപിച്ച് രംഗത്ത്. അക്രമവും വികസനവും ഒരുമിച്ച് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരുമിച്ച് മുന്‍കൈയെടുക്കണമെന്നും അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് വെങ്കയ്യ നായിഡു കേരളത്തിലെത്തിയത്.

read also: മതേതരത്വം ഇന്ത്യക്കാരന്റെ ഡി.എന്‍.എയിലുണ്ട്: വെങ്കയ്യ നായിഡു

അതേസമയം, കോഴിക്കോട് മേയറുടെ ഭാഗത്തുനിന്ന് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആക്ഷേപത്തിന് ഇടയാക്കിയത് ചടങ്ങില്‍ ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കേണ്ട മേയര്‍ വിട്ടുനിന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ എത്താന്‍ കഴിയാതെ പോയതെന്നും മേയര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button