Latest NewsKeralaNews

തമിഴ്നാട് തീവ്രവാദത്തിന്റെ ‘അടയിരിപ്പ്‌ തറ’- ബി.ജെ.പി

കോയമ്പത്തൂര്‍•കേരളത്തിലും കര്‍ണാകടത്തിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടവച്ച് വിരിയിക്കുന്ന നിലമാണ്‌ തമിഴ്നാടെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ.

ഐ.എസിലേക്ക് ആളുകളെ അയക്കുന്നതിനായി തയ്യാറാക്കുന്ന സ്ഥലമാണ്‌ തമിഴ്നാടെന്നും രാജ എ.എന്‍.ഐയോട് പറഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉത്ഭവം തമിഴ്നാട്ടുഇല് നിന്നാണ്. ഇവിടെ നിന്നുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടാവില്ല, പക്ഷേ, കേരളത്തിലും കര്‍ണാടകത്തിലും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്നാട് ‘അടയിരിപ്പ്‌ തറ’യായി വര്‍ത്തിക്കുകയാണെന്നും രാജ പറഞ്ഞു.

You may also like: ബി.ജെ.പി-പി.ഡി.പി അവസരവാദ കൂട്ടുകെട്ടിന് നല്‍കേണ്ടി വരുന്നത് സൈനികരുടെ രക്തം- രാഹുല്‍ ഗാന്ധി

കേരളം വഴി ഐ.എസ്.ഐസിലേയ്ക്ക് ആളുകളെ അയയ്ക്കുന്നതിന് പോലും തമിഴ്നാടാണ് തയ്യാറെടുപ്പ് സ്ഥലമെന്നും അദ്ദേഹം പറഞ്ഞു.

2001 – 2006 കാലയളവില്‍ തമിഴ്നാട് നിയമസഭയില്‍ കാരൈക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് എച്ച്.രാജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button