ദുബായ് ; യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേകം ഇളവുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബായ്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ (എഫ്എച്ച്എച്ച്ആർ)സിന്റെ ഇംതിയാസറ്റ് പദ്ധതിയില്‍ ഫ്ലൈ ദുബായും ഇടം നേടിയതോടെയാണ് സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബത്തിനും പ്രത്യേകം ഇളവുകൾ ലഭിക്കുന്നത്. ബിസിനസ് ക്ലാസ്, എകണോമിക് ക്ലാസ്സ് എന്നീ ടിക്കറ്റ് നിരക്കുകളില്‍ പത്ത് ശതമാനം ഇളവായിരിക്കും പദ്ധതി പ്രകാരം ലഭിക്കുക.
നിരക്ക് ഇളവ് വന്നതോടെ ഫ്ലൈ ദുബായ് സർവീസ് സർക്കാർ ജീവനക്കാർക്കും കുടുംബത്തിനും നന്നായി ആസ്വദിക്കാൻ കഴിയുമെന്നും 46 രാജ്യങ്ങളിലെ 100 സ്ഥലങ്ങളിലേക്ക് പ്രത്യേക നിരക്കിൽ ഇവർക്ക് യാത്ര ചെയാൻ ആകുമെന്ന് ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.
ഫ്ലൈ ദുബായ് ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മറ്റു പല കമ്പനികളും ഇംതിയാസറ്റ് പദ്ധതിയുടെ ഭാഗമായി നിന്ന് കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തുന്നു ണ്ട്. അതേസമയം എഫ്എച്ച്എച്ച്ആർടിയുടെ മുഖ്യ സ്പോൺസേഴ്‌സ് ആയ എത്തിസലാത്, ഒ.എസ്.എൻ, ദുബായ് കോമ്മേഴ്സ്യല്‍ ബാങ്ക് തുടങ്ങിയ കമ്പനികൾക്ക് പദ്ധതി വിജയമാക്കിയതിൽ നന്ദിയുണ്ടെന്ന് സർക്കാർ ആശയവിനിമയ വകുപ്പ് ഡയറക്ടർ അറിയിച്ചു.
Read also ;ടിക്കറ്റ് നിരക്കില്‍ പകുതിവരെ ഇളവുമായി ഫ്ലൈ ദുബായ്
Post Your Comments