Latest NewsNewsInternational

7.2 തീവ്രതയുള്ള ശക്തമായ ഭൂചലനം; പരക്കെ നാശനഷ്ടങ്ങള്‍

മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലും പ്രകമ്ബനം അനുഭവപ്പെട്ടു.നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ന്നതായി സര്‍ക്കാര്‍ സ്ഥിരികരിച്ചു.
റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രതയുള്ള ഭൂചലനമാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. പസഫിക് തീരത്തിന് സമീപത്തായി 24.6 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയില്‍ പറയുന്നു. സുനാമി മുന്നറിയിപ്പില്ല.

മെക്സിക്കോ സിറ്റി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വീടിന് വെളിയില്‍ ഇറങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഭൂകമ്ബത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഏതാനും മിനിറ്റ് സമയത്തേക്ക് ഗതാഗതം പോലും സ്തംഭിച്ചു. മെക്സിക്കോ സിറ്റി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അധികൃതര്‍ ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനാല്‍ ജനങ്ങള്‍ ഏറെയും തുറസ്സായ സ്ഥലങ്ങളിലായിരുന്നു.കഴിഞ്ഞ സെപ്തംബറിലുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായ നാശനഷ്ടമാണ് തെക്കന്‍ മെക്സിക്കോയിലും തലസ്ഥാന നഗരത്തിലുമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. അന്നതെ് ഭൂകമ്പത്തില്‍ തകരാറിലായ കെട്ടിടങ്ങളാണ് ഇത്തവണ ഇടിഞ്ഞുവീണതെന്ന് റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button