Latest NewsIndiaNews

മുന്‍ മുഖ്യമന്ത്രി ബിജെപി മുന്നണിയില്‍

നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി നീഫ്യൂ റിയോ ബിജെപിയോടൊപ്പം. നാലുവര്‍ഷമായി സജീവ രാഷ്ട്രീയം വിട്ടുനില്‍ക്കുന്ന റിയോ ഇത്തവണ നാഗാലാന്‍ഡ് നിയമസഭയിലേക്ക് മത്സരിക്കുന്നു. ബിജെപി മുന്നണിയിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി) യുടെ സ്ഥാനാര്‍ത്ഥിയാണ്. നാഗാലാന്‍ഡില്‍ തുടര്‍ച്ചയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് റിയോ.

കൊഹിമ ജില്ലാ യൂത്ത് കോണ്‍ഗ്രസ് നേതാവായി 1974 ല്‍ ആണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2003 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ച്‌ മുഖ്യമന്ത്രിയായി. 2008-ല്‍ നാഗാലാന്‍ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ റിയോയെ പുറത്താക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ റിയോയുടെ നേതൃത്വത്തില്‍ ഡിഎഎന്‍ എന്ന പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 2008 മാര്‍ച്ചില്‍ റിയോ വീണ്ടും മുഖ്യമന്ത്രിയായി.

1995-ല്‍ നാഗാ തീവ്രവാദം ശക്തമായിരിക്കെ, റിയോ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടു. പിന്നീട് നാല് വർഷമായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു നിന്ന അദ്ദേഹം ഇപ്പോൾ കോൺഗ്രസ് വിട്ടു ബിജെപി മുന്നണിയിൽ എത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button