ദുബായ്: ദുബായ് നഗരം ചൈനയുടെ പുതുവര്‍ഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികള്‍ ബുര്‍ജ് ഖലീഫയിലും സിറ്റിവാക്കിലുമായിരുന്നു. പ്രത്യേക ലൈറ്റ് ഷോ വര്‍ണവിസ്മയം തീര്‍ത്ത് ബുര്‍ജ് ഖലീഫയില്‍ അരങ്ങേറി. ലേസര്‍ഷോ നിരവധിപേരെ ആകര്‍ഷിക്കുന്നതായിരുന്നു .
ബുര്‍ജ് ഖലീഫയില്‍ മിന്നിമറിഞ്ഞത് ചൈനയുടെ ചുവപ്പും ഡ്രാഗണും സാംസ്കാരികമുദ്രകളും എല്ലാം അണ്. ഡൗണ്ടൗണില് വര്‍ണ്ണോത്സവം ആസ്വദിക്കാന്‍ നിരവധിപേരാണ് തടിച്ചുകൂടിയത്. ലൈറ്റ് ഷോ ചൈന വന്‍ മതിലില്‍ നിന്നും ഒരു ഡ്രാഗണ്‍ പറന്നുയരുന്ന ദൃശ്യത്തോടെയാണ് ആരംഭിച്ചത്.
read also: യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേകം ഇളവുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബായ്
ദുബായിയുടെ വിവിധ ഭാഗങ്ങളിലൂടെ പിന്നീട് ഈ ഡ്രാഗണ്‍ പറക്കുന്നതും ലേസര്‍ ലൈറ്റുകളില്‍ ചിത്രീകരിച്ചു. വര്‍ണ്ണവിസ്മയം തീര്‍ത്ത ലൈറ്റ്ഷോ സംഘടിപ്പിച്ചത് ഇമാര്‍ പ്രോപ്പര്‍ട്ടീസാണ്. നാലായിരത്തിലധികം ചൈനീസ് കമ്പനികളും അരലക്ഷത്തിലധികം പൗരന്മാരും ആണ് യുഎഇയില്‍ ഉള്ളത്. ഈ മാസം 24 വരെ ലൈറ്റ് ഷോ ബുര്‍ജ് ഖലീഫയില്‍ തുടരും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Post Your Comments