ഷാര്‍ജ•അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൂന്ന് ഏഷ്യക്കാരെ ആറുമാസം തടവിന് കല്‍ബ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
You may also like: അനാശാസ്യം ; വിദേശ യുവതി അറസ്റ്റിൽ
മൂന്ന് ഏഷ്യക്കാര്‍, രണ്ട് സ്ത്രീകളും ഒരു പുരുഷനും, ഇവരില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതായി കല്‍ബ പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ യുവാവിനെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് ആരോപണം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് വ്യക്തമായി. ഇവിടെ റെയ്ഡ് നടത്തിയ പോലീസ്, സ്ത്രീകളും പുരുഷന്മാരും അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തി.
Post Your Comments