ഗസിയാബാദ്: വന്‍ ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടിരിക്കുകയാണ് യാത്രക്കാര്‍. ഒന്നര മണിക്കൂര്‍ ട്രെയിന്‍ വഴിതെറ്റി ഓടിയതാണ് ഇതിന് കാരണം. പഞ്ചാബിലെ അമൃത്സറില്‍നിന്നു ബിഹാറിലെ സഹാര്‍സയിലേക്കു പോയ ഗരീബ്രഥ് ട്രെയിനാണു റെയില്‍വേയുടെ ചരിത്രത്തില്‍ കേട്ടുകേഴ്വിയില്ലാത്തവിധം ‘വഴിപിഴച്ചത്’.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ഗസിയാബാദ് ജങ്ഷനില്‍നിന്ന് ട്രെയിന്‍ അലിഗഡിലേക്കുള്ള ട്രാക്കില്‍ പ്രവേശിക്കുകയായിരുന്നു. ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണു തനിക്കു വഴിതെറ്റിയ വിവരം ലോക്കോപൈലറ്റിനു മനസിലായത്. അപ്പോള്‍തന്നെ ട്രെയിന്‍ നിര്‍ത്തിയിട്ടു.
ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനേത്തുടര്‍ന്ന് അധികൃതര്‍ പാഞ്ഞെത്തി ട്രെയിന്‍ തിരികെ ഘാസിയാബാദ് ജങ്ഷനിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംഭവത്തേപ്പറ്റി ഇന്ത്യന്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments