ന്യൂഡൽഹി: പ്രമുഖ വ്യവസായി നീരവ് മോദിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ് നീരവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ആഭരണശേഖരം കണ്ടെടുത്തത്. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകൾ ഡയറക്ടറേറ്റ് മരവിപ്പിക്കുകയും ചെയ്തു.
Read also:പ്രമുഖ ജ്വല്ലറി വ്യവസായിക്കെതിരെ പണതട്ടിപ്പ് കേസ്
പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്.അടുത്തിടെയാണ് ഇൗ തട്ടിപ്പ് പുറത്തായത്. പ്രതി നിലവിൽ വിദേശത്താണെന്നാണ് വിവരം ലഭിച്ചത്.
Post Your Comments