ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ നഗരിയിൽ 47കാരിയുടെ ചെവി മുറിച്ച് മോഷണം. ഇവരുടെ രണ്ട് കാതിലെ കമ്മലും മോഷ്ട്ടാക്കൾ അറുത്തെടുത്തു. ഉത്തംനഗർ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവയെന്ന വനിതയാണ് ആക്രമണത്തിന് ഇരയായത്. തിരക്കേറിയ റോഡിലായിരുന്നു സംഭവം. എന്നിട്ടും ആരുംതന്നെ ഇവരെ സഹായിച്ചില്ല.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പുറകിൽ നിന്ന് അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.. കടുത്ത വേദനയിൽ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. വന്ദനയുടെ ചെവി പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌ത് തുന്നിച്ചേർക്കുകയായിരുന്നു. 20 വയസ്സു തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം പതിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനടി പിടികൂടുമെന്നും ദ്വാരക പോലീസ് അറിയിച്ചു.
read more:ചുവപ്പിനെ നീക്കിയാല്‍ മാത്രമേ സംസ്ഥാനം രക്ഷപ്പെടൂ : പ്രധാനമന്ത്രി
Post Your Comments