ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍. കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വൈകീട്ട് ചര്‍ച്ച നടത്തും. ഭൂരിഭാഗം ഏക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിച്ചതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണി.
ഡല്‍ഹിയിലെ നീക്കങ്ങള്‍ക്കിടെ മാഹാരാഷ്ട്രയിലെ നാഗ്പൂരിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ഇന്നലെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ പശ്ചിമ ബംഗാള്‍ വഴിത്തിരിവാകും എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 2014 ല്‍ ഉത്തര്‍പ്രദേശ് തൂത്ത് വാരിയതിന് സമാനമായി ഇപ്രാവശ്യം ബംഗാളില്‍ നേട്ടം കൊയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ഇന്നലെ പ്രതികരിച്ചിരുന്നു.
പ്രതിപക്ഷം , സഖ്യ നീക്കം സജീവമാക്കിയ സാഹചര്യത്തില്‍ എന്‍.ഡി.എയും നേരത്തെ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
തുടര്‍ന്ന് എന്‍.ഡി.എ നേതാക്കള്‍ക്ക് അമിത്ഷാ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. അതേ സമയം, ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല. ഒഡിഷക്ക് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബി.ജെ.പി അംഗീകരിക്കേണ്ടതുണ്ടെന്നാണ് ബി.ജെ.ഡിയുടെ നിലപാട്.
Post Your Comments