ന്യൂഡൽഹി: ദൽഹി അപ്പോളോ ആശുപത്രിയിൽ ആസിഫ് ഖാനെന്ന യുവാവിനെ മരിച്ചുവെന്ന് കരുതിയാണ് കൊണ്ടുവന്നത്. ആദ്യ പരിശോധനയിൽ തന്നെ യുവാവിന്റെ നെഞ്ചിടിപ്പ് നിലച്ചതായി കണ്ടെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മണിക്കൂറോളം യുവാവിന്റെ നെഞ്ചിടിപ്പ് നിലച്ചു. പരിശോധനയിൽ യുവാവിന് ഹൃദയാഘാതം സംഭവിച്ചതായ് മനസിലായതോടെ യുവാവിന് സിപിആർ നൽകി.
തുടർന്ന് യുവാവിനെ ആഞ്ജിയോഗ്രാമിന് വിദേയമാക്കാനും നിർദ്ദേശിച്ചു. ഇതിനിയയിൽ വീണ്ടും യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. മറ്റൊന്നും നോക്കാതെ ഉടനടി ഡോക്ടർ യുവാവിനെ ആഞ്ജിയോഗ്രാമിന് വിധേയമാക്കി. സമയം അൽപ്പം താമസിച്ചിരുന്നെങ്കിൽ ഒരുപക്ഷെ യുവാവിന് ജീവൻ നഷ്ടമായേനെ.
read more:ബാരാമുള്ളയിൽ തീവ്ര വാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം
Post Your Comments