Latest NewsNewsIndia

ചുവപ്പിനെ നീക്കിയാല്‍ മാത്രമേ സംസ്ഥാനം രക്ഷപ്പെടൂ : പ്രധാനമന്ത്രി

അഗർത്തല/ ത്രിപുര: ത്രിപുര തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കഴിഞ്ഞു. മാണിക്ക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. ത്രിപുരയിൽ നിന്ന് ചുവപ്പിനെ നീക്കിയാൽ മാത്രമേ സംസ്ഥാനത്തു വികസനം കൊണ്ടുവരാനാവൂ എന്ന് മോദി പറഞ്ഞു. ചുവപ്പ് കണ്ടാല്‍ വാഹനം നില്‍ക്കുന്നത് പോലെ ചുവപ്പിന്റെ കീഴില്‍ ത്രിപുരയിലെ വികസനങ്ങള്‍ അവസാനിച്ചു കഴിഞ്ഞുവെന്നും ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഐഎം ഗവണ്‍മെന്റിനെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ത്രിപുരയെ അഴിമതിയിലേക്ക് നയിച്ചുവെന്നും മാറ്റത്തിനായി വോട്ട് എന്ന മുദ്രാവാക്യവുമായാണ് ബിജെപി രംഗത്തുള്ളത്. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ചെങ്കോട്ടയെ സ്വന്തം തട്ടകമാക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ സംബന്ധിച്ചും സിപിഐഎമ്മിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button