ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വസിക്കാം തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക പൂർണമായി തിരികെ ലഭിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. വ്യാഴാഴ്ച മുതൽ പദ്ധതി നടപ്പിലാകുമെന്നും ഇ ടിക്കറ്റ്, കൗണ്ടർ എന്നിവയിലൂടെയും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുന്ന മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു
- മൂന്നു മണിക്കൂറിലധികം ട്രെയിൻ വൈകിയാൽ
- ട്രെയിൻ പോകേണ്ട റൂട്ടിൽ മാറ്റം വന്നാൽ
- ട്രെയിൻ വഴിതിരിച്ചുവിടുന്പോൾ യാത്ര പുറപ്പെടേണ്ട സ്റ്റേഷനോ അവസാനിപ്പിക്കേണ്ട സ്റ്റേഷനോ ഉൾപ്പെടാതിരുന്നാൽ
- ട്രെയിനിൽ യാത്ര ചെയ്യേണ്ട കോച്ച്ഘടിപ്പിക്കാതിരുന്നാൽ/അധികൃതർ പകരം സംവിധാനം ഏർപ്പെടുത്താതിരുന്നാൽ
- ഉയർന്ന ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും കുറഞ്ഞ ക്ലാസിൽ ടിക്കറ്റ് അനുവദിച്ചാൽ(ഇത്തരം സാഹചര്യങ്ങളിൽ ലോവർ ക്ലാസ് ടിക്കറ്റ് സ്വീകരിച്ചാൽ ഉയർന്ന ക്ലാസുമായി വ്യത്യാസം വരുന്ന തുകയും മടക്കി നൽകും ).
Read also ;ഇന്ത്യൻ റെയില്‍വേയ്ക്ക് അഭിമാനിക്കാം; റെക്കോര്‍ഡ് നിയമനം ഉടൻ
Post Your Comments