ഡല്‍ഹി : ഇന്ത്യൻ റെയിൽവേയ്ക്ക് ഇനി മുതൽ അഭിമാനിക്കാം.ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നിയമനത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലയത്തില്‍ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികള്‍ ആരംഭിച്ചെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
Read also:യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനങ്ങള്‍ ഇവയാണ്
അസി.ലോക്കോ പൈലറ്റ്,ടെക്‌നീഷ്യന്‍സ്,ഗ്യാംഗ്‌മെന്‍, സ്വിച്ച്‌മെന്‍, ട്രാക്ക് മെന്‍, ക്യാബിന്‍മെന്‍,വെല്‍ഡര്‍, ഹെല്‍പ്പേഴ്‌സ്, പോട്ടര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലായാണ് ഇത്രയും പേരെ നിയമിക്കുന്നത്. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ മാത്രം 62,907 പേരുടെ ഒഴിവുകളുണ്ടെന്നാണ് കണക്ക്. പത്താം ക്ലാസ്സോ, ഐടിഐ ഡിപ്ലോമയോ ഉള്ളവരെയാണ് ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള ജോലികള്‍ക്ക് പരിഗണിക്കുന്നത്.
18,0000 രൂപയും മറ്റു അലവന്‍സുകളും അടങ്ങിയതാണ് ഇവരുടെ പ്രതിമാസ വേതനം. 18-നും 31-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ജാതി അടിസ്ഥാനത്തില്‍ പ്രായപരിധിക്ക് ഇളവുണ്ടാവും. ഗ്രൂപ്പ് സി വിഭാഗത്തില്‍ ലോക്കോ പൈലറ്റിന്റേയും ടെക്‌നീഷ്യന്‍മാരുടേയും 26,502 പോസ്റ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. റെയില്‍വേയിലേക്കുള്ള എല്ലാ നിയമനങ്ങളും നടത്തുന്നത് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ്. പരീക്ഷയെഴുത്താന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 12 വരെ ഇതിനായി അപേക്ഷിക്കാം.
.
Post Your Comments