ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ കുട്ടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. ബോര്‍ഡ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ശേഷിക്കെ ഡല്‍ഹിയില്‍ വെച്ചാണ് മോഡി കുട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുക.
സമ്മര്‍ദം ഒഴിവാക്കി വിദ്യാര്‍ഥികളെ പൂര്‍ണ്ണ ആത്മവിശ്വസത്തോടെ പരീക്ഷ എഴുതുവാന്‍ സഹായിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. പ്രധാനമന്ത്രി ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കുട്ടികളുമായി സംവാദം നടത്തുക. ഈ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവാദം നടത്തും.
പരിപാടി ലൈവ് സംപ്രേഷണം നടത്തുവാനും, പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഉറപ്പാക്കാനും സിബ.എസ്ഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments