Latest NewsNewsLife Style

വിവാഹസദ്യയിലെ മലയാളി-ഷാജി യു.എസ് എഴുതുന്നു

ഭക്ഷണത്തോളം മനുഷ്യനെ പ്രലോഭിപ്പിച്ചിട്ടുള്ള മറ്റൊന്നുമുണ്ടാകില്ല.പട്ടിണിയുടെ പഴയകാലങ്ങളെക്കാൾ സുഭിക്ഷിതയും ,പലതരം പുതിയ വിഭവങ്ങളുമുള്ള ഇന്നത്തെ ലോകം രുചിയുടെഅനന്തമായ കലവറകൾ കാട്ടിമനുഷ്യനെ പ്രലോഭിപ്പിക്കുന്നു ലോകജനതയിൽ ഇനിയും ഒരു വലിയ വിഭാഗമാളുകൾക്കു വിശപ്പ് എന്നത് പരിഹാരമില്ലാത്ത ഒരു യാഥാർഥ്യമായി തുടരുന്നു .ഹോട്ടലിൽനിന്നുവരുന്ന പൊരിച്ചമീനിന്റെയും മാംസവിഭവങ്ങളുടെയും ഗന്ധം ആളുകളെ ആകർഷിച്ചു പ്രലോഭനത്തിൽ പെടുത്തി കച്ചവടം നടത്താൻ സഹായിക്കുന്നു .”അജിനോമോട്ടോ” ചേർക്കുന്ന പൊറോട്ടയുടെ മണം അകലെനിന്നുപോലും കഴിക്കാനുള്ളവരെ പ്രലോഭനമായി ക്ഷണിക്കുന്നു .ഭക്ഷണത്തിന്റെ ഏതു ദോഷവും ഇന്ന് രുചിയുടെ പേരിൽ നാം കണ്ടില്ലെന്നു വയ്ക്കും .നാവു നൽകുന്ന പ്രലോഭനത്തെ ആരോഗ്യത്തിന്റെ പേരിൽ വേണ്ടെന്നു വയ്ക്കുന്നവർ കുറവാണ്.കഴിച്ചിട്ട് ചത്താൽ ”കഴിച്ചല്ലോ” ”എന്ന് സമാധാനിച്ചുകൊണ്ടു ചാകാം” എന്ന് പറയുന്നവരെ നാം കണ്ടിട്ടില്ലേ? കല്യാണ സദ്യകളിൽ വിരുന്നു സൽക്കാരങ്ങളിൽ ഹോട്ടലുകളിൽ ,സ്വന്തം വീട്ടിലെ ഭക്ഷണമേശയിൽ ഒക്കെ നാം കേവലരായനുഷ്യരായി പരിസരവും സംസ്കാരവും മറന്നുപോകുന്നു ,രുചിയുള്ള ഭക്ഷണം വേണ്ടിടത്തോളം കഴിച്ചാലും ”ഇനിയും കുറച്ചുകൂടി കഴിക്കാൻ കഴിയുന്നില്ലല്ലോ” എന്ന് മനസ്താപമുള്ളവരെ നാം കാണാറുണ്ട് .കല്യാണസദ്യകളിൽ ശാപ്പാടിനുവേണ്ടി കച്ചകെട്ടിയിറങ്ങി ”ശാപ്പാട്ടു രാമന്മാരായി” മറ്റുള്ളവരുടെ കൗതുകം നിറഞ്ഞ മൗനമായ പരിഹാസത്തിനു വിധേയരാകുന്നവരെ നാം കാണാറുണ്ട്

കല്യാണസദ്യകളിൽ ,കൈ കഴുകി കഴിച്ചാൽ ആ സമയം കൊണ്ട് സീറ്റു നഷ്ടപ്പെടുമെന്ന ഭയത്താൽ നമ്മളാരും കൈകഴുകാറില്ല..കല്യാണസദ്യകളിൽ സീറ്റിനു വേണ്ടിയുള്ള പരക്കം പായലുകൾ നിത്യമായ കാഴ്ചയാണ് ,കഴിക്കുന്നവർ എഴുന്നേൽക്കും മുൻപുതന്നെ അവരുടെ സീറ്റിനരികെ സ്ഥാനം പിടിച്ചു കഴിച്ചു തീരുന്നതു നോക്കി അക്ഷമരായിനിൽക്കുന്ന കാഴ്ചകൾ എവിടെയുമുണ്ട്‌.”ബുഫെ” പോലുള്ള പുതിയ ഭക്ഷണ രീതികളിൽ” പരമാവധികഴിച്ചു തീർത്തു” സഹകരിക്കാൻ എത്തുന്നവരുടെ ”ഭക്ഷണം കഴിക്കൽ മഹാമഹം” രസമുള്ള കാഴ്ച്ചയാണ്. മൊബൈൽ ഫോണുകളും ക്യാമെറകളും സുലഭമായ ഇക്കാലത്തു അത് പകർത്തി സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത് പുതിയ കാലത്തിന്റെ കൗതുകങ്ങളിലൊന്നാണ് .കല്യാണ പന്തികളിൽ ആദ്യത്തെ ഊഴത്തിനിരിക്കാൻ മടിക്കുന്നവർ പിന്നീട് സീറ്റിനു വേണ്ടികാട്ടുന്ന പരാക്രമങ്ങൾ രസകരമാണ് ആഹാരം നന്നായി പാകം ചെയ്യുന്നതും വിളമ്പുന്നതും പോലെ പ്രാധാന്യമുള്ളതാണ് അത് കഴിക്കുന്ന രീതിയും. എങ്ങനെ കഴിച്ചാലും ആരും ഒന്നും പറഞ്ഞില്ല എന്ന് വരികിലും അത് നമ്മെക്കുറിച്ചുള്ള മതിപ്പിനെ ബാധിക്കും മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യനാക്കും.ചിലർ കഴിക്കുന്നത് കണ്ടാൽ അവരെക്കുറിച്ചുള്ള എല്ലാ ബഹുമാനവും പോകും .മനുഷ്യൻ അങ്ങനെ മരം ചാടിക്കുരങ്ങാകണോ?

You may also like:നിത്യജീവിതത്തിലെ ആരോഗ്യജീവനം: എട്ടുരസങ്ങളും അഥവാ രുചികളും അടങ്ങിയതായിരിക്കണം നമ്മുടെ ആഹാരം-ഷാജി യു.എസ് എഴുതുന്നു

ചുരുക്കത്തിൽ ജീവിതത്തിൽ മറ്റെന്തിനേക്കാളും വലിയ പ്രലോഭനമാണ് രുചിയുള്ള ഭക്ഷണം .കല്യാണം മറ്റു ആഘോഷച്ചടങ്ങുകൾ ‘ ഇവിടെയെല്ലാം പലരും പോകുന്നതുതന്നെ ”ഭക്ഷണം കഴിക്കാൻ വേണ്ടിത്തന്നെയാണ് അത് പരസ്യമായി പലരും സമ്മതിക്കുന്നില്ല എന്ന്‌ മാത്രംഅങ്ങനെ സമ്മതിച്ചാൽ നാടക്കേടാണ് എന്നൊരു തോന്നലുള്ളതുകൊണ്ടാകാം ”മരണ ചടങ്ങുകളുടെ അവസാനവും കാപ്പികിട്ടുന്നത്,മരണച്ചടങ്ങിനുപോകാനുള്ള ചെറിയൊരു പ്രേരണയാണ് .എന്നത് രസകരമാണ് . .ആദ്യാത്മികതയുടെ പരിവേഷമുള്ള ഭാഗവതസത്രങ്ങൾ, അന്നദാനങ്ങൾ, മറ്റു പ്രാർഥനകൾ ഇവയിലെല്ലാം ഉച്ചക്കുശേഷം കുറച്ചുപേര്മാത്രമാണുണ്ടാക്കുക .ഏറ്റവും ആളുകൾ ഉള്ള സമയം ഊണിനു തൊട്ടുമുൻപുള്ള മണിക്കൂറുകളിലാകും . അവിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനു ചില ഭക്തർ നൽകുന്ന ന്യായീകരണം ”ഭഗവാന്റെ പ്രസാദം” എന്നുള്ളതാണ്. പ്രസാദമല്ലാതെ ഒരു വ്യക്തി ഒരു സൗജന്യ ഭക്ഷണ വിതരണം നടത്തിയാൽ അതിനും ഈ പേരുപറയുന്നവർ മുന്നിലുണ്ടാകും എന്നതല്ലേ സത്യം .?

ഭാരതീയ വിശ്വാസമനുസരിച്ചു” മതി” എന്ന് പറയും വിധം തൃപ്തിയാക്കി ”അന്നം ഒരുവന് നൽകുന്നത്” ഏറ്റവും മഹത്തരമായ ദാനങ്ങളിൽ ഒന്നായി കരുതുന്നു.ആഹാരമല്ലാതെ മറ്റൊന്നും ”മതി” എന്ന്‌ പറയുന്നതരത്തിൽ മനുഷ്യന് തൃപ്തി വരുത്തുന്നില്ല. അതുകൊണ്ട് അത്തരത്തിൽ അന്നം നൽകി തൃപ്തി വരുത്തുന്നത് മഹത്തായ ദാനത്തിന്റെ ഫലം നൽകുന്നതായി പറയുന്നു .അന്നം നൽകുന്നതിനേക്കാൾ പുണ്യം വെള്ളം നല്കുന്നതിനുണ്ടു എന്ന്‌ പഴയ ആളുകൾ കരുതിയിരുന്നു.മരിക്കുന്നസമയം നാവിൽ വെള്ളം ഇറ്റിച്ചു കൊടുക്കുന്നതിനുള്ള പുണ്യം മക്കൾക്കുണ്ടാകുന്നതിനു ഇരുവരുടെയും ജന്മത്തിൽ നൻമയുടെ പുണ്യം ഉണ്ടാകണം എന്ന് പറയുന്നു അത്തരത്തിൽ പെടുന്ന പുണ്യങ്ങളിലൊന്നാണ് അന്നം നൽകുന്നത് . .പഴയ തറവാട്ടു പടിപ്പുരകളിൽ വഴിപോക്കർക്കു വെള്ളം കുടിക്കാൻ വേണ്ടി മാത്രം വലിയ മണ്ണ് കല ങ്ങളിൽ സംഭാരം നിറച്ചു വയ്ക്കുമായിരുന്നു .വധശിക്ഷക്കു വിധിക്കപ്പെട്ടവരോട് അതുനടപ്പാക്കും മുൻപ് അവസാന അഭിലാഷം നടത്തിക്കൊടുക്കുന്ന നടപടിയുണ്ട് ആ ഘട്ടത്തിൽ മരണം മുൻപിൽ നിൽക്കുമ്പോൾ പോലും ഇഷ്ടമുള്ള വിഭവങ്ങളുടെ ലിസ്റ്റു നിരത്തിയവരുണ്ട്.കേവലനായ മനുഷ്യന്റെ ഭക്ഷണത്തിനു വേണ്ടിയുള്ള ജൈവികചോദനയുടെ ആഴം വേദനയോടെ അതുനമ്മെ ഓർമ്മിപ്പിക്കുന്നു.

ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന പഴയകാലം ഇന്ന് നേരെ വിപരീതമായിട്ടുണ്ട് .ഇന്ന് ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. .മനുഷ്യന് സാധിക്കാതെ പോകുന്ന ആഗ്രഹങ്ങൾക്ക് ഭക്ഷണത്തിലൂടെ ഒരു പകരം വെക്കൽ നടക്കുന്നുണ്ടാകാം. എണ്ണമറ്റ ഹോട്ടലുകളും പലഹാരക്കടകളിലും ഉണ്ടാക്കുന്നത് മുഴുവൻ ചിലവാകുന്നതും ഏതു വിലക്കയറ്റത്തിലും ഭക്ഷണ ശാലകളിൽ ആള് കുറയാതിരിക്കുന്നതിനും കാരണം മനുഷ്യന്റെ വിശപ്പ് എന്ന ജൈവിക ചോദനയുടെ പ്രേരണയാണ് . അത് ചിരപുരാതനവും കാലാതീതവും ആണ്അതിൽ നിന്നാണ് സഹിത്യകാരൻമാരും കൃതികളും പിറന്നിട്ടുള്ളത് .വിശപ്പിന്റെ പേരിലാണ് വിപ്ലവങ്ങളും, യുദ്ധങ്ങളും, കലാപങ്ങളും ഉണ്ടായിട്ടുള്ളത് .ഏതുകാലത്തും കേവലനായ മനുഷ്യൻ ജീവിക്കുന്നതിനും അതി ജീവിക്കുന്നതിനും വേണ്ടി ചെയ്യുന്ന എല്ലാ പ്രയത്നങ്ങളുടെയും പ്രേരകശക്തി അവനുൾപ്പെടുന്ന കുടുംബത്തിന്റെ വിശപ്പടക്കുക എന്നുള്ളതാണ് .

വിശപ്പിന്റെ പേരിൽ കയ്യിൽ കിട്ടുന്നത് കഴിക്കുന്ന ഭക്ഷണശീലം നാം മാറ്റണം .കഴിക്കുന്നതിന്റെ മിതത്വവും തിരഞ്ഞെടുക്കലും നമ്മുടെ ആരോഗ്യത്തിനു സഹായിക്കും.അതിഭക്ഷണം രോഗത്തിലേക്കും ക്ഷാമത്തിലേക്കും നയിക്കും അറുപതു ടൺ ഭക്ഷണമാണ് ശരാശരി ഒരു മനുഷ്യൻ ഒരു ജീവിതകാലത്തു കഴിക്കുന്നത് എന്ന് സാമാന്യമായി കണക്കാക്കപ്പെടുന്നു. പണ്ട് ”അവന്റെ അന്നമെത്തി” എന്നുപറഞ്ഞാൽ അവന്റെ ജീവിതകാലത്തു കഴിച്ചുതീർക്കേണ്ട ഭക്ഷണത്തിന്റെ അളവ് തീർന്നു അവന്റെ കഥകഴിഞ്ഞു” എന്നായിരുന്നു .ഗാന്ധിജി ഒരിക്കൽ പറഞ്ഞതുപോലെമിതത്വം ഇക്കാര്യത്തിലും ഏവർക്കും ഗുണകരമായിരിക്കും .ജീവിതാവസാനം വരെ കഴിക്കാനുള്ളത്‌ പെട്ടെന്ന് തീർത്തു കളയരുത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button