Latest NewsNewsLife Style

നിത്യജീവിതത്തിലെ ആരോഗ്യജീവനം: എട്ടുരസങ്ങളും അഥവാ രുചികളും അടങ്ങിയതായിരിക്കണം നമ്മുടെ ആഹാരം-ഷാജി യു.എസ് എഴുതുന്നു

ഷാജി യു.എസ് 

നിത്യജീവിതം രോഗങ്ങൾകൊണ്ട് പൊറുതിമുട്ടി ആശുപത്രി കളിലും ഡോക്ടർമാരുടെ പരിശോധനാമുറികളിലും ജനം തിങ്ങിനിറയുമ്പോൾ എന്താണ് ഇത്രയും രോഗികളുണ്ടാകാൻ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?മെഡിക്കൽ കോളേജുകളിലെ തിരക്ക് ആർക്കും നിയന്ത്രിക്കാൻ കഴിയുന്നില്ല .

രോഗകാരണത്തിനു ആധുനിക വൈദ്യ ശാസ്ത്രവും ,സാധാരണക്കാരും ആയുർവേദവും ഒക്കെ നൽകുന്ന ഉത്തരം വ്യത്യസ്ഥമാണ്. ജീവിതം ഇന്ന് ശരാശരി മലയാളിക്ക് സുഭിക്ഷതയുടെ;അദ്ധ്വാനമില്ലായ്മയുടെ അലസതയുടെ സുഖ ശീതളിമയാണ് .ഭക്ഷണത്തിനു പഞ്ഞമുണ്ടായിരുന്ന പഴയകാലങ്ങളിൽ വയറു നിറച്ചു ആഹാരം കിട്ടുന്നത് സ്വപ്നമായിരുന്നു .അന്ന് പ്രകൃതിയിലുള്ള എന്തെങ്കിലുമൊക്കെ കഴിച്ചു വിശപ്പടക്കിയപ്പോൾ ഒരു ‘ന്യുട്രീഷ്യൻ’ തിയറിയും അറിയില്ലാത്ത അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരിൽ നിന്ന് രോഗങ്ങൾ അകന്നു നിന്നിരുന്നു. ഇന്ന് പോഷകമുള്ള ആഹാരം ,കൂടുതൽ വൃത്തിയും വെടിപ്പുമുള്ള ആധുനിക ജീവിത  സാഹചര്യങ്ങളിൽ കഴിച്ചിട്ടും പ്രതിരോധവാക്‌സീനുകളും മറ്റുസംവിധാനങ്ങളും സ്വീകരിച്ചിട്ടും രോഗങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത് എന്തായിരിക്കാം കാരണം .?

ഇന്ന് നല്ല ഭക്ഷണത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ശരാശരി ആളുകൾക്ക് ധാരണയുണ്ട് , നിസ്സാര രോഗങ്ങൾക്ക് പോലും തുടക്കത്തിൽതന്നെ അലോപ്പതിമരുന്നുകളുടെ രാസ പ്രയോഗങ്ങൾ നടത്തി മരുന്നുകളുടെ പാർശ്വഫലമായ അനേകം രോഗങ്ങൾക്ക് ചികിത്സ തേടി അലയുന്നവരെയും നമുക്കിടയിൽ കാണാം അലോപ്പതിയുടെ വീക്ഷണത്തിലല്ലാതെയുള്ള ഒരു വീക്ഷണമാണ് ഇവിടെ സ്വീകരിക്കുന്നത് .എല്ലാ സന്നാഹങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നിട്ടും ആധുനിക വൈദ്യശാത്രത്തിൽ നിന്നും ലഭിക്കുന്നരോഗ സൗഖ്യത്തെ താൽക്കാലികമായി മാത്രമേ കാണാൻ കഴിയുന്നുള്ളു .മാത്രമല്ല പിന്നീട് ഗുരുതരമായ രോഗങ്ങളുടെ സങ്കീർണ്ണതയിലേക്കു പോകുകയും ചെയ്യുന്നു .

വ്യായാമം എന്നത് ശരീരത്തിന്റെ ദോഷങ്ങളെ പരിഹരിക്കുന്നതിനുള്ള ശമന ചികിത്സ തന്നെയാണ്. കാറ്റും വെയിലും ഏൽക്കുക എന്നതും രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുള്ളതാണ്. നന്നായി വിയർക്കുന്നത് ശരീരത്തിന്റെ മാലിന്യങ്ങളെ പുറം തള്ളാനുള്ള ഒരു നിർഗ്ഗമനസ്രോതസ്സായി പ്രവർത്തിക്കുന്നു ആയുർവേദത്തിലെ തൈലം പുരട്ടിയ ശേഷമുള്ള സ്വേദനവും ഉഴിച്ചിലും മറ്റും ഇത്തരത്തിൽ ശരീര ശുദ്ധി വരുത്തിക്കൊണ്ടുള്ള രോഗ ശമനത്തിന് ഉപയോഗിക്കുന്നു
.
സാധാരണക്കാർ തികച്ചും അശ്രദ്ധമായി;അപ്രധാനം എന്നു കരുതുന്ന കഴിക്കുന്ന ആഹാരത്തിലെ അപാകതയും കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങളും കഴിക്കുന്ന രീതിയിലുള്ള അപാകതയുമാണ് മുഖ്യമായും രോഗത്തിനുള്ള കാരണമായി തീരുന്നത്.പോഷകമുള്ളതു കഴിച്ചു ആരോഗ്യം വർദ്ധിപ്പിക്കാം എന്ന ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ നിഗമനങ്ങൾക്കു വിരുദ്ധമാണിത്.പോഷകങ്ങൾ ശരീരത്തിന് ഉപയോഗ പ്പെടുത്തണം എങ്കിൽ കഴിക്കുന്ന ആളിന്റെ ദഹനശക്തി ആ കഴിക്കുന്ന ആഹാരത്തെ പൂർണ്ണമായി ദഹിപ്പിച്ചു ശരീര ധാതുക്കളിൽ എത്തിക്കുന്ന തരത്തിൽ പ്രവർത്തിക്കാനുള്ള ശക്തിയുള്ളതായിരിക്കണം അല്ലെങ്കിൽ കഴിച്ച ആഹാരം ദഹനത്തിന്റെ എല്ലാ പാചന പ്രക്രിയകളും പൂർത്തിയാകാതെ ” ധാതുക്കളിൽവിഷസങ്കലനം ആയി എത്തുകയും അത് പിന്നീട് രോഗങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നു .ദഹനശക്തി കുറഞ്ഞവർക്ക് ഗുരുത്വമുള്ള കൊഴുപ്പുകൂടിയ ആഹാരംകൊടുത്താൽ ആരോഗ്യം ഉണ്ടാകുന്നതിനു പകരം അനേകരോഗങ്ങൾക്കുകാരണം ആകുകയാണ് ചെയ്യുക. കോഷ്ട്ടത്തിൽ അഥവാ ആമാശയത്തിൽ നിന്നാണ് എല്ലാ ദോഷങ്ങളും അതായത് രോഗ കാരണങ്ങൾഉണ്ടാകുന്നത്.ദഹനം പോഷകങ്ങൾ സ്വാംശീകരിക്കൽ ,വിസർജനം,ഈ പ്രക്രിയകൾ കൃത്യമായി നടക്കുക എന്നതാണ് ആരോഗ്യത്തിനു നിദാനം .ഒരു ആഹാരം കഴിക്കുന്നത് വിശപ്പുണ്ടായിരുന്നിട്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം ദഹനത്തിന് അനുസരിച്ചു ആഹാരം കഴിക്കണം മന്ദമായ ദഹനമുള്ളവർ ദഹിക്കാൻ വിഷമമുള്ള എണ്ണ മധുരം കൊഴുപ്പു ഇവ ചേർന്ന ആഹാരം കൂടുതൽ കഴിച്ചാൽദഹന അഗ്നി കൂടുതൽമന്ദമാകുകയും കഴിച്ചവ ദഹിപ്പിക്കാൻ കഴിയാതെവരികയും ചെയ്യുന്നു.എട്ടുരസങ്ങളും അഥവാ രുചികളും അടങ്ങിയതായിരിക്കണം നമ്മുടെ ആഹാരംനിത്യജീവിതത്തിൽ സാധാരണക്കാർക്കും പാവങ്ങൾക്കും പോലും ഈരസങ്ങൾ ചുറ്റുപാടുമുള്ള ഇലക്കറികളിൽ നിന്നും പച്ചക്കറികളിൽ നിന്നും ലഭ്യമാക്കാൻ കഴിയും എല്ലാദിവസവും എല്ലാ രസങ്ങളും ആവശ്യമില്ല മാറിമാറി എട്ടുരസങ്ങളുമാഹാരത്തിൽ ഉൾപ്പെട്ടിരിക്കണം അതിൽ പ്രധാനം ഏവർക്കും ഇഷ്ടമുള്ള മധുരമാണ് .ധാന്യങ്ങളിൽ നിന്നും ഇതു പ്രധാനമായി ലഭിക്കുന്നു .ആഹാരരസങ്ങളിൽ മധുരം കൂടുതലായാൽ അത് ദഹനത്തിന് കൂടുതൽ ഇൻസുലിൻ ശരീരത്തിൽ നിന്ന് സ്രവിപ്പിക്കു കയും ,പ്രമേഹത്തിനു കാരണം ആകുകയും ചെയ്യുന്നു.ദഹനം മന്ദമാകുന്നത് കഫ വർദ്ധനവിനും മറ്റനേകം രോഗങ്ങൾക്കും കാരണം ആകുന്നു ധാന്യങ്ങൾ മിതമാകുകയും മറ്റു രസങ്ങൾ മാറി മാറി ആഹാരത്തിൽ ഉൾപ്പെടുകയും വേണംനാരുള്ള പച്ചക്കറികളും മറ്റും ആഹാരത്തിലുള്ളത് കുടലുകളെ ശുദ്ധമാക്കുന്നു എട്ടു തരം കറികൾ കൂട്ടി ഊണുകഴിക്കുക എന്നത് എട്ടുരസങ്ങളും ആഹാരത്തിൽ ഉൾപ്പെടണം എന്ന ആരോഗ്യ സങ്കൽപ്പത്തെ കുറിക്കുന്നു .ഒരുരസം തന്നെ നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തരുത്”നിത്യേന കറിവേപ്പിലയും തേങ്ങയും മഞ്ഞളുംമാങ്ങയും ചേർത്തരച്ച ചമ്മന്തിയോ മോരിൽ കറിവേപ്പില അരച്ചുകലക്കി മഞ്ഞൾപൊടിയും ചേർത്തുപയോഗിക്കുന്നതോ വളരെ നല്ലതാണ് .ഏതെങ്കിലും ഭക്ഷണത്തിന്റെ അപാകിയായ ദോഷങ്ങൾ ധാതുക്കളിൽ എത്തിയതാണെങ്കിൽ പോലും അതിനെ ഇല്ലാതാക്കാൻ കറിവേപ്പിലയും മഞ്ഞളും നിത്യം ഉപയോഗിച്ചാൽ സാധിക്കുന്നതാണ് .വിഷാംശങ്ങളെ അത് നിർവീര്യമാക്കും രക്തത്തിലെ മാലിന്യങ്ങളെ നീക്കും .ചെറുചീര മുരിങ്ങയില മുള്ളൻചീര ,ഇവ ഉപയോഗിക്കുന്നതും വിഷാംശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും അലോപ്പതിമരുന്നുകളുടെ പാർശ്വഫലങ്ങളെ കുറയ്ക്കുന്നതിനും ഇവ സഹായിക്കും ”

.അറിയാതെ പരസ്പരം വിരുദ്ധമായ ആഹാരങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ അവ ശരീരത്തിന് അപകടകരമായ ഗുരുതരരോഗങ്ങൾക്കു പിന്നീട് കാരണം ആകുന്നു ഉദാ;മീനും മോരും ,ചക്കപ്പഴവും പാലും.ചെമ്മീനും പാലും, ഉഴുന്നും മീനും, ഉഴുന്നും മീനും.നെല്ലിക്കയും പാലും .കഴിച്ചാൽ മരണം പോലും സംഭവിക്കാവുന്ന വിരുദ്ധാഹാരങ്ങളുമുണ്ട് ഉദാ ആവണക്കിൻ വിറകുകൊണ്ട് വേവിച്ച പന്നിമാംസം ,കടുകെണ്ണയിൽ വറുത്ത പ്രാവിന് മാംസം ..ഇത്തരം ആഹാരങ്ങൾ കോശങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന ഓക്സിജൻ അനുപാതത്തെ കുറച്ചു’നൈസെന്റ് ഓക്സിജൻ”ഉണ്ടാകുകയും ഇത് മറ്റു കോശങ്ങളുടെ പ്രവർത്തനങ്ങളെയും തകരാറിലാകുകയും ചെയ്യുന്നുആഹാരത്തിന്റെ അളവുപോലെ പ്രധാനമാണ് കഴിക്കുന്ന സമയവും നിത്യവും ഏറെക്കുറെ എങ്കിലും കൃത്യസമയത്തു കഴിക്കാൻ കഴി ഞ്ഞാൽ വളരെ നല്ലതാണ്.വളരെ വൈകി അസമയത്തു ദഹിക്കാൻ വിഷമമുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുക .നോൺവെജ് രാത്രിയിൽ ഒഴിവാക്കുക.കഴിച്ചതിനുശേഷം മിതമായി വെള്ളം കുടിക്കുക .തണുപ്പിച്ചവെള്ളം ആഹാരം കഴിക്കുമ്പോൾ കുടിക്കാതിരിക്കുക .ചുക്കും മല്ലിയും ജീരകവും ഇട്ടു തിളപ്പിച്ച വെള്ളം കുടിവെള്ളമാക്കിയാൽ അത് ദഹനത്തെ സഹായിക്കും .ദഹനക്കുറവ് ഗ്യാസ് ഇവ നിത്യവും ശല്യപ്പെടുത്തുന്നവർ ആഹാരത്തിനുശേഷംടേബിൾ സ്പൂൺ അഷ്ടചൂർണ്ണം കാൽഗ്ളാസ്സ് ചൂടുവെള്ളത്തിൽ കഴിക്കുന്നത് അഗ്നി ബലത്തെ വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും .അതിരാവിലെ അര ഗ്ളാസ് വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തെ ആൽക്കലൈസ് ചെയ്യുന്നു .രക്തത്തിലെ ദൂഷ്യങ്ങളെ മാറ്റാനും ഇതു സഹായിക്കും’ഹൈഡ്രോ തെറാപ്പിയിൽ”പറയുന്ന പലരോഗങ്ങളെയും ഒഴിവാക്കാൻ സഹായിക്കുന്ന അതിരാവിലെ ഏതാനും ഗ്ളാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് .ദിവസവുമുള്ള ആഹാരത്തിൽ ധാന്യത്തിന്റെ അംശം വർധിക്കുന്നത് പ്രമേഹത്തിനു മാത്രമല്ല മറ്റുപലതരത്തിലും ശരീരത്തിന് ദോഷകരമാണ് ..കാൻസർ പോലുള്ള രോഗങ്ങളിൽ കഫം മേദോ ധാതുവിനെ ആശ്രയിച്ചു ദുഷിക്കുകയാണ് (ത്രിദോഷങ്ങളിലെ കഫം) ചെയ്യുന്നത് മാസത്തിൽ രണ്ടുതവണ പഴങ്ങൾ മാത്രം കഴിച്ചൊ ,സാധിക്കുന്നവർ വെള്ളം മാത്രം കുടിച്ചോ ഉപവസിക്കുന്നത്‌ ഏറ്റവും വിലയേറിയ ഔഷധമാണ് .ഉപവസിക്കുമ്പോൾ രോഗകാരണമായിനിൽക്കുന്ന ദോഷത്തെയാണ് ദഹനശക്തി ആഹാരമാക്കുന്നത് എന്നറിയുകശരീരകോശങ്ങളിൽ നിന്നുള്ള വിഷവിസർജനമാണ് ഉപവാസത്തിൽ സംഭവിക്കുന്നത് .ദഹനവും വിസർജ്ജനവും കൃത്യമായിനടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക പ്രധാനമാണ് . ,ദാഹിച്ചതിനുശേഷം കുറച്ചുസമയംകൂടി കഴിഞ്ഞു വെള്ളം കുടിക്കുന്നത് രോഗങ്ങളെ ശമിപ്പിക്കാനുള്ള ശമന ചികിത്സയായി ആയുർ വേദം ഫലപ്രദമായിഉപയോഗിച്ചിരുന്നു;ശരീരത്തിലെ ആസിഡ് ആൽക്ക ലൈൻ അനുപാതത്തിൽ ആരോഗ്യാവസ്ഥയിൽ ആൽക്ക ലൈൻ സ്വഭാവമാണ് മുന്നിട്ടു നിൽക്കേണ്ടത് . അതിനുവേണ്ടി ഇരുണ്ടപച്ചനിറമുള്ള പച്ചക്കറികളുംഇലക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക

ദഹനക്കുറവും ശോധനക്കുറവും പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക നിങ്ങൾ രോഗത്തിലേക്കുള്ള വഴിയിലാണ് .അവിപത്തി ചൂർണ്ണം പോലുള്ള അധികം ശക്തിയില്ലാത്ത വിരേചന ഔഷധം കൊണ്ട് മാസത്തിൽ ഒരുതവണ വയറിളക്കുക .ദഹനം ശരിയാക്കാൻതക്കവിധം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി കൈക്കൊള്ളുക വറുത്തതും പൊരിച്ചതും കുറയ്ക്കുക .മാംസാഹാരം കുറയ്ക്കുക .മൈദാ ഒഴിവാക്കുക .വൈകിട്ട് ആഹാരശേഷം ഒരുസ്പൂൺ തൃഫലാദി ചൂർണ്ണം ചെറു ചൂട് വെള്ളത്തിൽ പതിവായി കഴിക്കുക .നിത്യ രസായനമായ ത്രിഫല അനേകരോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും വിരേചനംസുഗമമാക്കുകയും ചെയ്യും രോഗമില്ലാതെ നിലനിൽക്കാൻ പണം ചെലവാക്കാതെ സ്വീകരിക്കാവുന്ന വഴി അഗ്നി ബലം അഥവാ നമ്മുടെ ശരീരത്തിലെ ദഹനശക്തിയെ വർധിപ്പിക്കുക യും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതു മാത്രമാണ് .അതിനു വിശപ്പറിഞ്ഞു ദഹനമറിഞ്ഞു ആഹാരം കഴിക്കുക .ഒരാഹാരം കഴിച്ചു ദഹിക്കുംമുമ്പേ പിന്നീടുകഴിക്കരുത് .രാത്രി ഉറക്കമിളയ്ക്കയോ പകലുറങ്ങുകയോ ചെയ്യാതിരിക്കുക ,വ്യായാമമോ കുറച്ചു ആയാസമോ ജീവിതത്തിന്റെ ഭാഗമാക്കണം .അല്ലെങ്കിൽ പ്രാണവായു വലിച്ചെടുക്കാൻ കഴിയാതെ ശ്വാസകോശങ്ങൾ ദുർബലമായി ശരീരകോശങ്ങൾ ഓജസില്ലാത്തതാകും .കൊഴുപ്പടിഞ്ഞതും കുടവയറുള്ളതുമായ ആരോഗ്യസങ്കല്പങ്ങൾ മാറ്റുക കൂടിയ ശരീരഭാരം ആരോഗ്യമല്ല രോഗമാണ്.ശരീരത്തിൽ അടിഞ്ഞു നിർജ്ജീവമായിരിക്കുന്ന ”കൊഴുപ്പു”വരും കാലത്തു നിങ്ങളെ രോഗിയാക്കും എന്ന് മനസിലാക്കണം ,ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും മിതത്വമുണ്ടായിരിക്കണം .മനസും ശരീരവും വളരെ ബന്ധപ്പെട്ടിരിക്കുന്നതാകയാൽ ടെൻഷനുണ്ടാക്കുന്ന ജീവിത സഹചര്യങ്ങ സമചിത്തതയോടെ നേരിടാൻ പരിശീലിക്കുക.ഭാവിയെ ഓർത്തു വേവലാതിപ്പെടരുത് കാരണം അത് നിങ്ങളുടെ കഴിവിന്റെയോ സാമ്പത്തികത്തിന്റെയോ നിയന്ത്രണത്തിലല്ല ..നെഗറ്റീവ് ആയ രോഗവാർത്തകളും വാർത്തകളും നമ്മുടെ കേൾവികളിൽ”ആ രോഗം” തങ്ങൾക്കു വരുമോ;;എന്ന അസ്വസ്ഥത യുടെ ഭയമുണ്ടാക്കുന്നുണ്ട് അതുകൊണ്ടു അത്തരം വാർത്തകളെ സമചിത്തതയോടെ ,കാരുണ്യത്തോടെ കാണുക.
..
ഇത്തരമൊരു ജീവിതചര്യാമാറ്റമാണ് ആരോഗ്യത്തിനു ഗുണകരമാകുക എന്നുതോന്നുന്നു .ഇത്തരം ഒരു മാറ്റത്തിന് നിച്ഛയ ദാർഢ്യം മാത്രം മതി അതിനു അനാരോഗ്യകരമായ രുചികൾ നമ്മെ പ്രലോഭിപ്പിക്കരുത് പ്രലോഭനങ്ങൾ പതനത്തിലേക്കുള്ള വഴിയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button