കുവൈത്ത് സിറ്റി ; കൊലപ്പെട്ട ഫിലിപ്പീൻ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ജോന്നയുടെ സഹോദരി ജെസീക്ക ഡെമാഫിൽസ് അതീവ ദുഃഖത്തോടെയാണ് മനില വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത്. ഫിലിപ്പീൻ ജോലിക്കാർക്കു നേരെ കുവൈത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തയാണ് ജോന്നയുടെ മരണം. ആൾപ്പാർപ്പില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിലായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്. തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് നാല് വനിതകൾ കുവൈത്തിൽ ജീവനൊടുക്കിയെന്നു ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുതെർത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതും നിർത്തിവച്ചിരുന്നു. ഇതിനു ശേഷമാണ് ജോന്നയുടെ കൊലപാതകം പുറത്തറിയുന്നത്.
നിരവധി കേസുകളിൽ ഉൾപ്പെട്ടിരുന്ന ലെബനീസ് പൗരനും സിറിയക്കാരിയായ ഭാര്യയുമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്ന് വ്യക്തമായി. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ സ്പോൺസർ ലെബനീസ് പൗരനാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇവര്‍ കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഹവാലി പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
read also ;പൗരന്മാർ കുവൈറ്റിലേക്ക് തൊഴിൽ തേടിപോകുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ഈ രാജ്യം
Post Your Comments